ന്യൂഡൽഹി > സനാതനധർമ്മ പരാമർശത്തിൽ തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിനെതിരെ യുപി പൊലീസ് കേസെടുത്തു. കർണാടക മന്ത്രിയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ മകനുമായ പ്രിയങ്ക് ഖാർഗെയ്ക്കെതിരെയും കേസെടുത്തിട്ടുണ്ട്. മതവികാരം വ്രണപ്പെടുത്തൽ, മതസ്പർധ വളർത്തൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസ്.
ബിജെപി ഉയര്‍ത്തുന്ന “സനാതന ധര്‍മം’ മലേറിയയും ഡെങ്കിയും പോലെ സാംക്രമികരോഗമാണെന്നും അത് ഉന്മൂലനം ചെയ്യുകയാണ് വേണ്ടതെന്നും ഉദയനിധി സ്റ്റാലിൻ പറഞ്ഞിരുന്നു. പ്രിയങ്ക് ഖാർഗെ ഇതിനെ പിന്തുണയ്ക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ അഭിഭാഷകരായ ഹർഷ് ഗുപ്ത, രാം സിങ് ലോധി എന്നിവർ നൽകിയ പരാതിയിലാണ് നടപടി.