ജൊഹന്നാസ്ബർഗ്
ദക്ഷിണാഫ്രിക്കൻ വിക്കറ്റ്കീപ്പർ ബാറ്റർ ക്വിന്റൺ ഡി കോക്ക് ലോകകപ്പോടെ ഏകദിന ക്രിക്കറ്റിൽനിന്ന് വിരമിക്കും. മുപ്പതുകാരൻ 140 കളിയിൽ 5966 റൺ നേടിയിട്ടുണ്ട്. വിക്കറ്റിനുപിന്നിൽ 197 പേരെ പുറത്താക്കി. 2021ൽ ടെസ്റ്റ് കളി മതിയാക്കിയിരുന്നു.
ലോകകപ്പിനുള്ള ടീമിനെ ടെംബ ബവുമ നയിക്കും. പേസർമാരായ ലുങ്കി എൻഗിഡി, ആൻറിച്ച് നോർത്യേ, കഗീസോ റബാദ എന്നിവരുണ്ട്. ടബ്രെയ്സ് ഷംസിയും കേശവ് മഹാരാജും സ്പിന്നർമാരാണ്. ക്വിന്റൺ ഡി കോക്ക്, ഹെൻറിച്ച് ക്ലാസെൻ, എയ്ദൻ മർക്രം, ഡേവിഡ് മില്ലർ, റാസി വാൻ ഡെൻ ദുസൻ എന്നിവർ ഉൾപ്പെട്ട ബാറ്റിങ്നിര ശക്തമാണ്.















