ഗുവാഹത്തി
അസമിലെ ഗുവാഹത്തിയില്‍ കുടിയൊഴിപ്പിക്കലുമായി ബന്ധപ്പെട്ട് സ്ത്രീകൾ നഗ്നരായി പ്രതിഷേധിച്ചു. സില്സാകോ ബില്‍ മേഖലയില്‍ വെള്ളിയാഴ്ചയാണ് പ്രതിഷേധമുണ്ടായത്. സര്‍ക്കാരിനെതിരെ മുദ്രാവാക്യം വിളിക്കുകയും പൊലീസുകാരെ മേഖലയില്‍ പ്രവേശിക്കുന്നതില്‍നിന്ന് തടയുകയും ചെയ്തതിനു പിന്നാലെ രണ്ടു സ്ത്രീകള്‍ ഭാഗികമായി വസ്ത്രമുരിയുകയായിരുന്നു.
വനിതാ പൊലീസ് എത്തി ഇവരുടെ ശരീരം മറയ്ക്കുകയും പ്രതിഷേധക്കാര്‍ക്കൊപ്പം പ്രദേശത്തുനിന്ന് മാറ്റുകയും ചെയ്തു. തണ്ണീര്‍ത്തട ഭൂമി കൈയേറിയെന്ന് ആരോപിച്ചെത്തിയ അധികൃതര്‍ പ്രദേശത്തെ നിരവധി വീട് പൊളിച്ചുമാറ്റി. അര്‍ഹരായവര്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്നും പ്രതിഷേധക്കാര്‍ ഒരു പ്രത്യേക സംഘടനയില്‍ നിന്നുള്ളവരാണെന്നും മുഖ്യമന്ത്രി ഹിമന്ത ബിസ്വ ശര്‍മ പ്രതികരിച്ചു.