ഖാർത്തും
സുഡാനിൽ സൈന്യവും അർധ സൈനികവിഭാഗവും തമ്മിലുള്ള സംഘർഷത്തെത്തുടർന്ന് 48 ലക്ഷംപേർ രാജ്യത്തിനകത്തും പുറത്തും പലായനം ചെയ്തതായി ഐക്യരാഷ്ട്ര സംഘടനയുടെ കുടിയേറ്റകാരിയസമിതിയുടെ റിപ്പോര്ട്ട്. ഏപ്രിലിൽ സംഘർഷം പൊട്ടിപ്പുറപ്പെട്ടതോടെ 10 ലക്ഷംപേർ അയൽരാജ്യങ്ങളിലേക്ക് പലായനം ചെയ്തു. 20 ലക്ഷം കുട്ടികൾ വീടുവിടാൻ നിർബന്ധിതരായി. വിദേശ അഭയാര്ഥികളായ 18 ലക്ഷത്തിലധികംപേർക്ക് സംരക്ഷണവും നൽകാൻ 100 കോടി ഡോളർ വേണമെന്ന് യുഎൻ അഭ്യർഥിച്ചു.