കുവൈത്ത് സിറ്റി> ഒമരിയയിലെ താമസ സ്ഥലത്ത് ഫിലിപ്പീനൊ ഗാർഹിക തൊഴിലാളിയെ കുത്തി കൊലപ്പെടുത്തിയ ശേഷം ആത്മഹത്യാശ്രമം നടത്തിയ ഇന്ത്യക്കാരൻ മരിച്ചു. ഞായറാഴ്ച പുലർച്ചെയാണ് ഫിലിപ്പീൻസ് ഗാർഹിക തൊഴിലാളി കൊല്ലപ്പെട്ടത്. സ്ഥലത്തെത്തിയ പൊലീസ് മുറിയിൽ 35 കാരിയായ യുവതിയുടെ മൃതദേഹം കണ്ടെത്തി. ഈ സമയം മുറിയിലുണ്ടായിരുന്ന ഇന്ത്യൻ പൗരനും പരിക്കേറ്റിരുന്നു . തുടർന്ന് അയാളെ പോലീസ് അറസ്റ്റ് ചെയ്തു ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും മരിക്കുകയായിരുന്നു.
ഒമറിയയിലെ സ്പോൺസറുടെ വീട്ടിൽ ആയിരുന്നു ഫിലിപ്പീനോ യുവതി താമസിച്ചിരുന്നത്. ഇവിടെ അതിക്രമിച്ചു കയറിയാണ് ഇന്ത്യക്കാരൻ അവരെ കുത്തി കൊലപ്പെടുത്തിയത് . അതിനുശേഷം അയാൾ സ്വയം കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു.