ചെന്നൈ> സനാതന ധര്മ്മ പരാമര്ശത്തില്, തന്റെ തലവെട്ടുന്നവര്ക്ക് പാരിതോഷികം പ്രഖ്യാപിച്ച സന്യാസിയെ പരിഹസിച്ച് തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിന്.സന്യാസിയുടെ കയ്യില് എങ്ങനെയാണ് പത്ത് കോടി വരുന്നതെന്നും സന്യാസി ഡ്യൂപ്ലിക്കേറ്റാണോയെന്നും ഉദയനിധി ചോദിച്ചു.തന്റെ തലക്ക് പത്ത് കോടിയുടെ ആവശ്യമില്ലെന്നും പത്തുരൂപയുടെ ചീര്പ്പ് കൊണ്ട് തന്റെ മുടി ചീകാമെന്നും ഉദയനിധി പറഞ്ഞു
മലേറിയ, കോവിഡ് പോലെ സനാതന ധര്മ്മത്തെ ഉന്മൂലനം ചെയ്യണമെന്നാണ് മന്ത്രി പറഞ്ഞത്. പിന്നാലെ വലിയ വിവാദങ്ങള് വിഷയം സംബന്ധിച്ച് ഉയര്ന്നിരുന്നു
‘എന്റെ തല ക്ഷൗരം ചെയ്യാന് ഒരു സ്വാമി പത്ത് കോടി പാരിതോഷികം പ്രഖ്യാപിച്ചു. അദ്ദേഹം യഥാര്ത്ഥ സന്യാസിയാണോ അതോ ഡൂപ്ലിക്കേറ്റാണോ? എന്റെ തലയോട് അങ്ങേര്ക്കെന്താണിത്ര താല്പര്യം. ഇത്രയുമധികം പണം എവിടെ നിന്നാണ് അദ്ദേഹത്തിന് ലഭിക്കുന്നത്. എന്റെ തലക്ക് പത്ത് കോടിയുടെ ആവശ്യമൊന്നുമില്ല. പത്ത് രൂപയുടെ ഒരുചീര്പ്പ് മതി ഞാന് തന്നെ എന്റെ മുടി ചീകിക്കോളാം. ഇത്തരം ഭീഷണികളൊന്നും ഞങ്ങള്ക്ക് പുതിയ കാര്യമല്ല. അതുകൊണ്ട് ഭീഷണി കൊണ്ട് പേടിപ്പിക്കാനൊന്നും നോക്കണ്ട. തമിഴ്നാടിന് വേണ്ടി റെയില്വെ പാളത്തില് തലവെച്ച് സമരം ചെയ്ത കരുണാനിധിയുടെ കൊച്ചുമകനാണ് ഞാന്’- ഉദയനിധി പറഞ്ഞു.