ജിദ്ദ > ജിദ്ദ കിംഗ് അബ്ദുൾ അസീസ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ ഇന്ത്യൻ കൂട്ടായ്മ ആയ മിത്രാസിന്റെ നേതൃതത്തിൽ വിവിധ കലാപരിപാടികളോട് കൂടി ഓണാഘോഷം നടന്നു. ഓണാഘോഷത്തിന്റെ ഭാഗമായി നടന്ന കഥ, കവിത രചന മത്സരങ്ങളിലെ വിജയികൾക്ക് മുഖ്യാതിഥിയും സാഹിത്യകാരിയും ആയ രജീയ വീരാൻകുട്ടി പുരസ്കാരങ്ങൾ സമ്മാനിച്ചു. ഓണാഘോഷ പരിപാടി കിംഗ് അബ്ദുൾ അസീസ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ ഓങ്കോളജി വിഭാഗം മേധാവി ഡോക്ടർ ശാദി അൽ കയ്യാത്ത് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.
എഴുത്തുകാരനും മാധ്യമ പ്രവർത്തകനുമായ മുസാഫിർ ഇളകുളത്ത് മുഖ്യപ്രഭാഷണം നടത്തി. ജോയ് ആലുക്കാസ് ജൂവല്ലറി ഗ്രൂപ്പിന്റെ പ്രതിനിധി ബേബി തോമസ്, കിംഗ് അബ്ദുൾ അസീസ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ നഴ്സ് മാനേജർ സദത്തു അബ്ദുള്ള, ഡെപ്യൂട്ടി ഹെഡ് നഴ്സ് താരീഖ് അൽ സഹറാനി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു . മിത്രാസ് സെക്രട്ടറി നിധിൻ ജോർജ് സ്വാഗതവും പ്രസിഡന്റ് സബീന റഷീദ് അധ്യക്ഷ പ്രസംഗവും വെസ്പ്രസിഡന്റ് അഫ്സൽ റഹ്മാൻ നന്ദിയും പറഞ്ഞു.