ദുബായ് > ദുബായ് ഫിറ്റ്നസ് ചലഞ്ചിന്റെ ഏഴാമത് എഡിഷൻ ഒക്ടോബർ 28ന് തുടങ്ങും. ഒരുമാസം ഫിറ്റ്നസ് ചലഞ്ച് നീണ്ടു നിൽക്കും. ഫിറ്റ്നസ് ചലഞ്ചിനനോടനുബന്ധിച്ചുള്ള ദുബായ് റൈഡ് നവംബർ 12ന് നടക്കുമെന്ന് അധികൃതർ അറിയിച്ചു. നവംബർ 26നാണ് ദുബായ് റൺ. കഴിഞ്ഞ വർഷം ഫിറ്റ്നസ് ചലഞ്ചിനോടനുബന്ധിച്ചു 2,212,246 പേർ ദിവസവും വ്യായാമത്തിൽ പങ്ക് കൊണ്ടിരുന്നു.