Wednesday, March 11, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS INDIA

നാലുമാസം പിന്നിട്ട് മണിപ്പുർ കലാപം ; ദുരിതക്കയത്തിൽ അഭയാർഥികൾ

by News Desk
September 4, 2023
in INDIA
0
നാലുമാസം-പിന്നിട്ട്-മണിപ്പുർ-കലാപം-;-ദുരിതക്കയത്തിൽ-അഭയാർഥികൾ
0
SHARES
8
VIEWS
Share on FacebookShare on TwitterShare on Whatsapp

ഇംഫാൽ
മണിപ്പുരിൽ കലാപം പൊട്ടിപ്പുറപ്പെട്ട് നാലു മാസം പൂർത്തിയാകുമ്പോഴും എഴുപതിനായിരത്തോളം പേർ സംസ്ഥാനത്തിന് അകത്തും പുറത്തും അഭയാർഥികളായി തുടരുന്നു. ഇവർക്ക് ആശ്വാസം പകരാൻ കേന്ദ്ര– -സംസ്ഥാന സർക്കാരുകൾക്ക് കഴിഞ്ഞിട്ടില്ല. ബിജെപിയുടെ ഇരട്ട എൻജിൻ സർക്കാർ കലാപം തടയുന്നതിൽ മാത്രമല്ല, അഭയാർഥികൾക്ക് സഹായം ലഭ്യമാക്കുന്നതിലും പൂർണ പരാജയമാണ്. മെയ്ത്തീകൾ ഇംഫാൽ താഴ്വരയിലും കുക്കികൾ പർവതമേഖലകളിലും അഭയാർഥി ക്യാമ്പുകളിലാണ് കഴിയുന്നത്. നൂറുകണക്കിന് കുക്കികൾ അയൽസംസ്ഥാനമായ മിസോറമിലും അഭയം തേടി. മിസോറമിലെ ന്യൂനപക്ഷക്കാരായ മെയ്ത്തീകൾ അസമിലേക്ക് പ്രവഹിച്ചു. കുക്കി വിഭാഗക്കാരിൽ ഗുരുതര രോഗം ബാധിച്ചവർക്ക് അടക്കം ചികിത്സാർഥം ഇംഫാലിൽ എത്താനാകുന്നില്ല. പർവതമേഖലകളിലാകട്ടെ ചെറിയ ആശുപത്രികൾ മാത്രമാണ്. പണം മുടക്കാൻ ശേഷിയുള്ളവർക്ക് മിസോറമിലേക്കും നാഗാലാൻഡിലേക്കും ഹെലികോപ്റ്ററിൽ പോകാം.

പതിനായിരക്കണക്കിന് കുട്ടികളുടെ വിദ്യാഭ്യാസം മുടങ്ങി. ദീർഘകാലം അടച്ചിട്ട സ്കൂളുകൾ തുറക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചെങ്കിലും ഇംഫാലിൽ മാത്രമാണ് സ്കൂളുകൾ തുറന്നത്. ഇവിടെയും അഭയാർഥി ക്യാമ്പുകളിൽ കഴിയുന്ന കുട്ടികൾക്ക് പഠനം തുടരാനാകുന്നില്ല. പർവതമേഖലകളിൽ സർക്കാർ സ്കൂളുകൾ ഏറിയപങ്കും അഭയാർഥി ക്യാമ്പുകളാണ്. സ്വകാര്യസ്കൂളുകളിൽ കുറച്ചെണ്ണം തുറന്നെങ്കിലും കുട്ടികളില്ല. രക്ഷിതാക്കളുടെ സാമ്പത്തിക പരാധീനത തന്നെ കാരണം. അഭയാർഥി ക്യാമ്പുകളിൽ ശുചിത്വസൗകര്യങ്ങൾ പരിമിതം. പകർച്ചവ്യാധികൾക്ക് സാധ്യതയേറെ.

ക്യാമ്പുകളിൽ സ്ത്രീകളും കുട്ടികളും രോഗികളും മാത്രമാണ് സ്ഥിരമായി കാണുന്നത്. ചെറുപ്പക്കാരെല്ലാം ഗ്രാമങ്ങളിൽ ‘പ്രതിരോധജോലി’യിലാണ്. രാപകൽ കാവൽ നിൽക്കണം. അല്ലെങ്കിൽ ‘ശത്രുക്കൾ’ ഗ്രാമം കൈയേറും. ഊഴം വച്ചാണ് കാവൽ. കേന്ദ്ര–- സംസ്ഥാന സേനകൾ പ്രധാന റോഡുകളിൽ മാത്രമാണുള്ളത്.

ഇംഫാലിൽനിന്ന് കുക്കികളെ പൂർണമായി ഒഴിപ്പിച്ചു
കലാപം അവസാനിക്കാത്ത മണിപ്പുരിലെ ഇംഫാൽ താഴ്വരയിൽ അവശേഷിച്ചിരുന്ന കുക്കികളെക്കൂടി സംസ്ഥാന ബിജെപി സർക്കാർ നിർബന്ധപൂർവം ഒഴിപ്പിച്ചു. ഇവരെ കുക്കികൾ കൂടുതലായുള്ള കാങ്പോക്പി ജില്ലയിലേക്ക് മാറ്റി. താഴ്വരയിൽനിന്ന് കുക്കികളെ ബലംപ്രയോഗിച്ച് ഒഴിപ്പിച്ച നടപടിക്കെതിരായി കുക്കി സംഘടനകൾ പ്രതിഷേധിച്ചു. എത്രയുംവേഗം പ്രത്യേക ഭരണമേഖല കുക്കികൾക്കായി ഒരുക്കാൻ സംഘടനകൾ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു.

ഇംഫാൽ നഗരത്തിലെ ന്യൂ ലമ്പുലേൻ മേഖലയിൽ കഴിഞ്ഞിരുന്ന 10 കുക്കി കുടുംബത്തെയാണ് നിർബന്ധപൂർവം ഒഴിപ്പിച്ചത്. ശനിയാഴ്ച പുലർച്ചെ യൂണിഫോം ധാരികളായ ഒരു സംഘമെത്തി ഇവരെ വാഹനങ്ങളിൽ കയറ്റുകയായിരുന്നു. ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശപ്രകാരമെന്ന് പറഞ്ഞായിരുന്നു ഒഴിപ്പിക്കൽ. 24 പേരെ വാഹനങ്ങളിൽ കയറ്റി താഴ്വരയിൽനിന്ന് കടത്തി.

ദശകങ്ങളായി ന്യൂ ലമ്പുലേനിൽ മുന്നൂറോളം കുക്കി കുടുംബങ്ങൾ താമസിച്ചിരുന്നു. കലാപം ആരംഭിച്ചതോടെ അവർ ഘട്ടംഘട്ടമായി പ്രദേശം വിട്ടു. വീടുകളും സ്വത്തുക്കളും മറ്റും സംരക്ഷിക്കാൻ അവിടെ തുടർന്നിരുന്ന 24 പേരെയാണ് കഴിഞ്ഞ ദിവസം സർക്കാർ ഒഴിപ്പിച്ചത്. ഒട്ടും സാവകാശം നൽകാതെയായിരുന്നു ഒഴിപ്പിക്കലെന്ന് വളന്റിയറായ പ്രിം വായ്ഫീ പറഞ്ഞു. രാത്രി ഉറങ്ങുമ്പോഴാണ് പൊലീസ് എത്തിയത്. വാതിലിൽ തുടർച്ചയായി ആഞ്ഞടിച്ചു. തുറന്നപ്പോൾ വേഗം പുറത്തിറങ്ങാൻ ആവശ്യപ്പെട്ടു. പലരെയും വലിച്ചിഴച്ചാണ് വാഹനങ്ങളിൽ കയറ്റിയത്. ഉടുത്ത വസ്ത്രത്തോടെ പോരേണ്ടി വന്നു. ഒന്നും എടുക്കാൻപോലും അനുവദിച്ചില്ല–- വായ്ഫീ പറഞ്ഞു.

നിർബന്ധിത ഒഴിപ്പിക്കലിനെ ശക്തമായി അപലപിക്കുന്നുവെന്ന് കുക്കി സംഘടനയായ കുക്കി ഇൻപി മണിപ്പുർ അറിയിച്ചു. ഇപ്പോൾ മെയ്ത്തീകളും കുക്കികളും പൂർണമായും വേർപിരിഞ്ഞു കഴിഞ്ഞു. ഈ വേർപിരിയലിനെ കേന്ദ്രസർക്കാർ ഇനി വേഗത്തിൽ ഭരണഘടനാപരമായി അംഗീകരിക്കണം. പ്രത്യേക ഭരണമേഖല അനുവദിക്കണം–- കുക്കികൾ ആവശ്യപ്പെട്ടു.

Previous Post

കുഴൽനാടന്റെ വാദങ്ങൾ പൊളിയുന്നു ; റിസോർട്ട് പ്രവർത്തിക്കുന്നത് ലൈസൻസില്ലാതെ

Next Post

നാല്‌ വർഷം 1145 ഓഫീസ്‌ സമുച്ചയം ; 1000 കോടിയുടെ പദ്ധതിക്ക്‌ കിഫ്‌ബി അംഗീകാരം

Related Posts

കർഷകർക്ക്‌-കിട്ടുന്നത്‌-വിപണിവിലയുടെ-മൂന്നിലൊന്ന്‌-മാത്രം-;-റിസർവ്‌-ബാങ്കിന്റെ-പഠന-റിപ്പോർട്ട്‌
INDIA

കർഷകർക്ക്‌ കിട്ടുന്നത്‌ വിപണിവിലയുടെ മൂന്നിലൊന്ന്‌ മാത്രം ; റിസർവ്‌ ബാങ്കിന്റെ പഠന റിപ്പോർട്ട്‌

October 8, 2024
73
മുഹമ്മദ്‌-സുബൈറിനെതിരെ-
യുപി-പൊലീസ്‌-കേസെടുത്തു
INDIA

മുഹമ്മദ്‌ സുബൈറിനെതിരെ 
യുപി പൊലീസ്‌ കേസെടുത്തു

October 8, 2024
85
പിഡിപിയുമായി-സഖ്യത്തിന്‌-തയ്യാറെന്ന്‌-
ഫാറൂഖ്‌-അബ്ദുള്ള
INDIA

പിഡിപിയുമായി സഖ്യത്തിന്‌ തയ്യാറെന്ന്‌ 
ഫാറൂഖ്‌ അബ്ദുള്ള

October 8, 2024
109
ലഡാക്കിന്-പൂർണ-സംസ്ഥാന-പദവി-;-വാങ്‌ചുക്കിന്-സിപിഐ-എം-പിന്തുണ
INDIA

ലഡാക്കിന് പൂർണ സംസ്ഥാന പദവി ; വാങ്‌ചുക്കിന് സിപിഐ എം പിന്തുണ

October 8, 2024
62
ഇടതുപക്ഷ-പാർടികളുടെ-നേതൃത്വത്തിൽ-യുദ്ധവിരുദ്ധദിനം-ആചരിച്ചു
INDIA

ഇടതുപക്ഷ പാർടികളുടെ നേതൃത്വത്തിൽ യുദ്ധവിരുദ്ധദിനം ആചരിച്ചു

October 8, 2024
57
ജനവിധി-ഭയന്ന്‌-ബിജെപി;-ജമ്മു-കശ്മീർ-നിയമസഭലേക്ക്-അംഗങ്ങളെ-നാമനിർദ്ദേശം-ചെയ്യാൻ-ഗവർണർക്ക്‌-അധികാരം-നൽകി-കേന്ദ്രം
INDIA

ജനവിധി ഭയന്ന്‌ ബിജെപി; ജമ്മു കശ്മീർ നിയമസഭലേക്ക് അംഗങ്ങളെ നാമനിർദ്ദേശം ചെയ്യാൻ ഗവർണർക്ക്‌ അധികാരം നൽകി കേന്ദ്രം

October 8, 2024
70
Next Post
നാല്‌-വർഷം-1145-ഓഫീസ്‌-സമുച്ചയം-;-1000-കോടിയുടെ-പദ്ധതിക്ക്‌-കിഫ്‌ബി-അംഗീകാരം

നാല്‌ വർഷം 1145 ഓഫീസ്‌ സമുച്ചയം ; 1000 കോടിയുടെ പദ്ധതിക്ക്‌ കിഫ്‌ബി അംഗീകാരം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.