തലശേരി> എസ്ഐക്കും പൊലീസിനും വധഭീഷണിമുഴക്കിയ ബിജെപി കണ്ണൂർ ജില്ല പ്രസിഡന്റിന്റെ കാർ ഡ്രൈവർ അറസ്റ്റിൽ. കുപ്രസിദ്ധ ക്രിമിനൽ മാഹി വെസ്റ്റ് പള്ളൂർ അറവിലകത്ത് പാലത്തിനടുത്ത അമൽരാജ് എന്ന സച്ചുവിനെയാണ് പള്ളൂർ പൊലീസ് അറസ്റ്റ് ചെയ്തത്. പള്ളൂർ എസ്ഐയെയും മാഹി, പള്ളൂർ സ്റ്റേഷനുകളിലും വിളിച്ചായിരുന്നു കാലും കൈയും കൊത്തുമെന്ന് ഭീഷണിപ്പെടുത്തിയത്.
പള്ളൂർ അറവിലകത്ത്പാലം വഴി യാത്രചെയ്യുന്നവരെ കഴിഞ്ഞ ദിവസം ബിജെപി–-ആർഎസ്എസുകാർ തടഞ്ഞുനിർത്തി മർദിച്ചിരുന്നു. പരാതി്യിൽ അറസ്റ്റിലായ ബിജെപി പ്രവർത്തകരെ മാഹി കോടതി റിമാൻഡ് ചെയ്തിരുന്നു. ഇതിന്റെ പേരിലായിരുന്നു സ്റ്റേഷനുകളിലും എസ്ഐയെയും വിളിച്ചുള്ള ഭീഷണി. നിരവധി കൊലക്കേസുകളിൽ പ്രതിയായ ബിജെപി ഗുണ്ട മൾട്ടിപ്രജിയുടെ സംഘാംഗമാണ് അറസ്റ്റിലായ അമൽരാജ്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്.