ന്യൂഡൽഹി > ഡൽഹിയിൽ 85 കാരിയെ ബലാത്സംഗം ചെയ്തു. ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന സ്ത്രീയെയാണ് ലൈംഗികമായി ആക്രമിച്ചത്. സംഭവത്തിൽ 28കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ബലാത്സംഗത്തിന് പുറമേ പ്രതി സ്ത്രീയുടെ മുഖത്ത് ഇടിക്കുകയും ചുണ്ടുകൾ ബ്ലേഡ് കൊണ്ട് മുറിക്കുകയും ചെയ്തതായും പരാതിയുണ്ട്. കഴുത്ത് ഞെരിച്ച് കൊല്ലാൻ ശ്രമിച്ചതായും സ്ത്രീ പറഞ്ഞു.
സംഭവത്തിൽ ഡൽഹി വനിതാ കമീഷൻ സിറ്റി പൊലീസിന് നോട്ടീസ് അയച്ചു. സ്ത്രീയുടെ സ്വകാര്യ ഭാഗങ്ങളിലുൾപ്പെടെ ശരീരത്തിൽ മുഴുവൻ മുറിവുകൾ ഉള്ളതായും നോട്ടീസിൽ പറയുന്നു.