Thursday, March 19, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

ലൈഫ് ഭവന പദ്ധതിയില്‍ സര്‍ക്കാര്‍ ചെലവഴിച്ചത് 18,000 കോടി രൂപ: മന്ത്രി എം.ബി രാജേഷ്

by News Desk
September 2, 2023
in KERALA
0
ലൈഫ്-ഭവന-പദ്ധതിയില്‍-സര്‍ക്കാര്‍-ചെലവഴിച്ചത്-18,000-കോടി-രൂപ:-മന്ത്രി-എം.ബി-രാജേഷ്
0
SHARES
54
VIEWS
Share on FacebookShare on TwitterShare on Whatsapp

കൊച്ചി> ലൈഫ് ഭവന നിര്മ്മാണ പദ്ധതിയില് 2016 മുതല് ഇതുവരെ സംസ്ഥാന സര്ക്കാര് ചെലവഴിച്ചത് 18,000 കോടി രൂപയെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി രാജേഷ് പറഞ്ഞു. പദ്ധതി പ്രകാരം ഇതുവരെ 3.48 ലക്ഷം കുടുംബങ്ങള്ക്ക് വീട് ലഭിച്ചുവെന്നും ഒരു ലക്ഷം വീടുകളുടെ നിര്മ്മാണം വിവിധ ഘട്ടങ്ങളിലാണെന്നും മന്ത്രി പറഞ്ഞു. എറണാകുളം പി & ടി കോളനി നിവാസികളുടെ പുനരധിവാസത്തിനായി ജിസിഡിഎ-സംസ്ഥാന സര്ക്കാരിന്റെ ലൈഫ് മിഷന് പദ്ധതിയുമായി സഹകരിച്ച് തോപ്പുംപടി മുണ്ടംവേലിയില് നിര്മിച്ച ഭവന സമുച്ചയങ്ങളുടെ ഉദ്ഘാടനം നിര്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

വീടില്ലാത്ത ഒരാളും കേരളത്തിലുണ്ടാകരുത് എന്നതാണ് സംസ്ഥാന സര്ക്കാര് നിലപാട്. ആ ലക്ഷ്യം കേരളം കൈവരിക്കും. ഇതാണ് കേരളത്തിന്റെ വികസന ബദല് എന്നും മന്ത്രി പറഞ്ഞു. വീട് നിര്മ്മാണത്തിന് ഇന്ത്യയില് ഏറ്റവും കൂടുതല് തുക നല്കുന്നത് കേരളത്തിലാണ്. നാലു ലക്ഷം രൂപ. രണ്ടാം സ്ഥാനത്തുള്ള ആന്ധ്ര നല്കുന്നത് 1.8 ലക്ഷം രൂപ മാത്രമാണെന്നും മന്ത്രി പറഞ്ഞു.

പി & ടി കോളനി നിവാസികള്ക്ക് ഇനി സന്തോഷത്തിന്റെ ദിനങ്ങളാണ്. കോളനി നിവാസികള്ക്കായി ഒരുക്കിയ പുനരധിവാസം കേരളത്തിന് മാതൃകയാണ്. 82 കുടുംബങ്ങള് നരകതുല്യമായ ജീവിതത്തില് നിന്ന് അന്തസുള്ള ജീവിതത്തിലേക്ക് കടന്നിരിക്കുകയാണ്. മഴക്കാലത്ത് അഴുക്ക് വെള്ളത്തില് ജീവിക്കേണ്ടി വന്നവര്ക്ക് ഇനി ഉറക്കമില്ലാത്ത രാത്രികള് ഉണ്ടാകില്ല. വര്ഷങ്ങളായ കാത്തിരിപ്പ് യഥാര്ഥ്യമായിരിക്കുകയാണ്. വിധിയും തലവരയും മാറ്റി കുറിക്കാന് കഴിയുന്ന സര്ക്കാരാണ് കേരളം ഭരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. മുടങ്ങി പോകുമെന്ന് പലരും കരുതിയ പദ്ധതിയാണ് നിരവധി പ്രതിസന്ധികള് തരണം ചെയ്ത് യഥാര്ഥ്യമായിരിക്കുന്നത്. ഇഛാശക്തിയുള്ള സര്ക്കാരാണ് ഭരിക്കുന്നത്. ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും കൂട്ടായ പ്രവര്ത്തനത്തിന്റെ ഫലമാണ് പദ്ധതിയെന്നും മന്ത്രി പറഞ്ഞു.

എല്ലാ ആധുനിക സൗകര്യങ്ങളും ഇവിടെ ഏര്പ്പെടുത്തിയിട്ടുണ്ട്. 5.8 ലക്ഷം രൂപ ചെലവില് തുമ്പൂര്മുഴി മാതൃകയില് ഖര മാലിന്യ സംസ്കരണത്തിന് സൗകര്യമൊരുക്കിയിട്ടുണ്ട്. ജിസിഡിഎയുടെ 30 സെന്റ് സ്ഥലത്ത് 17 കോടി രൂപ ചെലവില് ഒരു എംഎല്ഡി ശേഷിയുള്ള മലിനജല സംസ്ക്കരണ പ്ലാന്റും ഒരുക്കുമെന്നും കൊച്ചിയില് പലതും മാറ്റത്തിന്റെ പാതയിലാണെന്നും മന്ത്രി പറഞ്ഞു.

മുണ്ടംവേലി ലൈഫ് ഫ്ളാറ്റുകളോടുചേര്ന്ന രാജീവ് ഗാന്ധി സ്റ്റേഡിയത്തില് നടന്ന ചടങ്ങില് കെ.ജെ മാക്സി എംഎല്എ അധ്യക്ഷനായി. 30 കൊല്ലമായി പി & ടി കോളനിയില് താമസിക്കാരിയായ രഘുപതിക്ക് ആദ്യ താക്കോല് മേയര് എം.അനില്കുമാര് കൈമാറി. ജിസിഡിഎ ചെയര്മാന് കെ.ചന്ദ്രന്പിള്ള സ്വാഗതം ആശംസിച്ച ചടങ്ങില് ഹൈബി ഈഡന് എംപി, എംഎല്എമാരായ കെ.ബാബു, ടി.ജെ വിനോദ്, ഡല്ഹിയില് സംസ്ഥാന സര്ക്കാരിന്റെ പ്രത്യേക പ്രതിനിധി പ്രൊഫ.കെ.വി തോമസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്,

ജില്ലാ കളക്ടര് എന്എസ്കെ ഉമേഷ്, ഡെപ്യൂട്ടി മേയര് കെ.എ അന്സിയ, വികസനകാര്യ സ്റ്റാന്ഡിംഗ് കമ്മിറ്റി ചെയര്മാന് പി.ആര് റെനീഷ്, കൗണ്സിലര്മാരായ ബിന്ദു ശിവന്, മേരി കലിസ്റ്റ പ്രകാശന്, മുന് മന്ത്രി എസ്.ശര്മ, ജിസിഡിഎ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ എ.ബി സാബു, എ.എസ് അനില് കുമാര്, അഡ്വ.കെ.കെ ഷിബു, ജനറല് കൗണ്സില് അംഗങ്ങളായ പി.എ പീറ്റര്, വി.എം ശശി, കെ.എം റിയാദ്, രാഷ്ട്രീയ പാര്ട്ടി പ്രതിനിധികളായ എം.എം ഫ്രാന്സിസ്, സേവ്യര് കല്ലുവീട്ടില്, മുന് കൗണ്സിലര് ഡോ.പൂര്ണ്ണിമ നാരായണന്, തൃശൂര് ജില്ലാ ലേബര് കോണ്ട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് ടി.ജി സജീവ്, ജിസിഡിഎ സെക്രട്ടറി ടി.എന് രാജേഷ് തുടങ്ങിയവര് പങ്കെടുത്തു.

Previous Post

എസ്‌ഐക്കും പൊലീസിനും വധഭീഷണി; ബിജെപി കണ്ണൂർ ജില്ല പ്രസിഡന്റിന്റെ കാർ ഡ്രൈവർ അറസ്‌റ്റിൽ

Next Post

മലയാളികളുടെ ജീവിതം മാറ്റും ഈ 27 പാതകൾ: 70,114 കോടി ചെലവിൽ നിർമ്മിക്കുക 960.27 കിലോമീറ്റർ ദൂരം

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
മലയാളികളുടെ-ജീവിതം-മാറ്റും-ഈ-27-പാതകൾ:-70,114-കോടി-ചെലവിൽ-നിർമ്മിക്കുക-960.27-കിലോമീറ്റർ-ദൂരം

മലയാളികളുടെ ജീവിതം മാറ്റും ഈ 27 പാതകൾ: 70,114 കോടി ചെലവിൽ നിർമ്മിക്കുക 960.27 കിലോമീറ്റർ ദൂരം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.