ന്യൂഡല്‍ഹി
ചൈനീസ് അതിര്‍ത്തിയില്‍ പത്തു ദിവസം നീളുന്ന വ്യോമാഭ്യാസം നടത്താനൊരുങ്ങി ഇന്ത്യ. ജി–-20 ഉച്ചകോടി നടക്കുന്നതിനിടെയാണ് സെപ്തംബര്‍ നാലുമുതല്‍ 14 വരെ വടക്കന്‍ മേഖലയില്‍ വ്യോമാഭ്യാസ പദ്ധതിയായ ത്രിശൂല്‍ നടത്താന്‍ രാജ്യം പദ്ധതിയിട്ടിരിക്കുന്നത്.ചൈന, പാകിസ്ഥാന് അതിര്‍ത്തികളില്‍ നടക്കുന്ന ശക്തിപ്രകടനത്തില്‍ ചിനൂക്സ്, അപ്പാച്ചെ അടക്കമുള്ള മുന്‍നിര വിമാനങ്ങള്‍ അണിനിരക്കും. ചൈനയുമായി നിലനില്‍ക്കുന്ന അസ്വാരസ്യങ്ങളുടെ പശ്ചാത്തലത്തിലാണ് വ്യോമാഭ്യാസ പ്രഖ്യാപനം.