ജിദ്ദ > ജയ്ക് സി തോമസിന്റെ വിജയത്തിനായി നവോദയ പ്രവർത്തകർ പുതുപ്പള്ളി മണ്ഡലത്തിൽ പ്രചാരണം നടത്തി. പങ്കെടുത്തു. കേരള സർക്കാർ പ്രവാസികൾക്ക് അനുകൂലമായി നടപ്പിലാക്കിയ ക്ഷേമപ്രവർത്തനങ്ങൾ രേഖപ്പെടുത്തിയ ലഘു ലേഖകളുമായാണ് നവോദയ പ്രവർത്തകർ പ്രവാസികളുടെ വീടുകൾ സന്ദർശിച്ചത്.
പ്രവാസികൾക്കുള്ള ക്ഷേമപെൻഷൻ ഉയർത്തിയത് മുതലുള്ള നടപടികൾ വിശദീകരിച്ചുള്ള പ്രചാരണമാണ് നവോദയ പ്രവർത്തകർ നടത്തിയത്. പ്രവാസി കുടുംബങ്ങളിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് പ്രവർത്തകർ പറഞ്ഞു. പ്രചാരണത്തിന്റെ അവസാന ദിവസം സംഘടിപ്പിച്ച സ്വീകരണ യോഗത്തിൽ സ്ഥാനാർഥി ജയ്ക്ക് സി തോമസ് സംസാരിച്ചു.
കാലാനുസൃതമായ വികസന പ്രവർത്തനങ്ങൾ പുതുപ്പള്ളിയിൽ നടപ്പാക്കുന്നതിനും, നിലവിലെ വികസന മുരടിപ്പിൽ നിന്ന് പുതുപ്പള്ളിയെ രക്ഷപ്പെടുത്താനും ജയ്ക്ക് സി തോമസിന്റെ വിജയം കൊണ്ട് സാധ്യമാകുമെന്ന് നവോദയ പ്രസിഡണ്ട് കിസ്മത്ത് മമ്പാട് പറഞ്ഞു. ഹൗസ് ക്യാമ്പയിനിലും സ്വീകരണ പരിപാടിയിലും വിവിധ ജില്ലകളിൽ നിന്നുള്ള നവോദയ പ്രവർത്തകർ പങ്കെടുത്തു.
നവോദയ പ്രസിഡണ്ട് കിസ്മത്ത് മമ്പാട്, വൈസ് പ്രസിഡന്റ് അബ്ദുള്ള മുല്ലപ്പള്ളി,മലപ്പുറം ജില്ലാ പ്രവാസി സംഘം സെക്രട്ടറി വി. കെ റഊഫ്, നിസാർ കരുനാഗപ്പള്ളി (മദീന ഏരിയ പ്രസിഡന്റ് ), നെഷാദ് വർക്കി, മുഹമ്മദ് മമ്പാട് , നവാസ് വെമ്പായം, നസീബ് മുല്ലപ്പള്ളി, ബഷീർമമ്പാട്, അബ്ദുസ്സലാം എന്നിവർ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.