മയാമി
ഇന്റർ മയാമിയിൽ ലയണൽ മെസിയുടെ വിജയക്കുതിപ്പ് അവസാനിപ്പിച്ചു. മെസി ഗോളടിക്കാത്ത കളിയിൽ മയാമി മേജർ ലീഗ് സോക്കറിൽ നാഷ്വില്ലെ എസ്സിയുമായി കുരുങ്ങി (0–-0). തുടർച്ചയായ ഒമ്പത് ജയങ്ങൾക്കുശേഷമാണ് മയാമിയുടെ സമനില. മെസി എത്തിയതിനുശേഷമുള്ള ആദ്യത്തേത്. ജൂലൈയിൽ എത്തിയശേഷം മുപ്പത്താറുകാരൻ ഒമ്പത് കളിയിൽ 11 ഗോളടിച്ചിരുന്നു. 15 ടീമുകളുള്ള ഈസ്റ്റേൺ കോൺഫറൻസിൽ പതിനാലാംസ്ഥാനത്താണ് ഇപ്പോഴും മയാമി.















