ന്യൂഡൽഹി
ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മത്സരങ്ങളുടെ സംപ്രേഷണാവകാശം വയാകോം 18ന്. അടുത്ത അഞ്ചു വർഷത്തേക്കാണ് ബിസിസിഐ സംപ്രേഷണാവകാശം വയാകോം സ്വന്തമാക്കിയത്. ഈ കാലയളവിൽ ഇന്ത്യയിൽ നടക്കുന്ന 88 മത്സരങ്ങളുടെ അവകാശമാണ് ലഭിച്ചത്. 25 ടെസ്റ്റും ഇതിലുൾപ്പെടും. 27 ഏകദിനം. 36 ട്വന്റി 20 മത്സരങ്ങൾ.
ആകെ 5963 കോടി രൂപയ്ക്കാണ് ടെലിവിഷൻ, ഡിജിറ്റൽ അവകാശം. ഡിസ്നി ഹോട്സ്റ്റാർ, സോണി എന്നിവ വയാകോമിനൊപ്പം മത്സരത്തിനുണ്ടായിരുന്നു.ഡിജിറ്റൽ അവകാശം 3101 കോടി രൂപയ്ക്കും ടെലിവിഷൻ 2862 കോടി രൂപയ്ക്കുമാണ് സ്വന്തമാക്കിയത്. ഐപിഎൽ ഡിജിറ്റൽ സംപ്രേഷണാവകാശവും വയാകോമിനാണ്. ഇന്ത്യയുടെ മത്സരങ്ങൾ സ്പോർട്സ് 18ലും ജിയോ സിനിമയിലുമാണ് കാണാനാകുക.















