ദിസ്-പുര്
അസമിൽ പ്രളയ സാഹചര്യം അതിരൂക്ഷം. ബഹ്മപുത്ര നദിയില് ജലനിരപ്പ് ഉയര്ന്നതോടെ സംസ്ഥാനത്ത് 22 ജില്ലകളിലായി നാലുലക്ഷത്തോളം പേര് ദുരിതബാധിതരായി. മോറിഗാവ് ജില്ലയില് 45,000 പേരെയും 105ലധികം ഗ്രാമങ്ങളെയും പ്രളയം ബാധിച്ചു. 3059 ഹെക്ടറിലധികം കൃഷി ഭൂമി ഇതിനകം വെള്ളത്തിനടിയിലായി.
സംസ്ഥാനത്താകെ 818 ഗ്രാമങ്ങളെ വെള്ളപ്പൊക്കം ബാധിച്ചിട്ടുണ്ടെന്നും 22,000 ഹെക്ടര് കൃഷിയിടങ്ങള് വെള്ളത്തിനടിയിലായെന്നും റിപ്പോര്ട്ടുണ്ട്. ദുരിതബാധിത പ്രദേശങ്ങളില് 153 ക്യാമ്പുകള് സജ്ജീകരിച്ചിട്ടുണ്ട്.















