റാന്നി
ദേശാഭിമാനി പത്ര ക്യാമ്പയിനില് സംസ്ഥാനത്ത് ആദ്യമായി ക്വാട്ട പൂർത്തിയാക്കി വീണ്ടും സിപിഐ എം റാന്നി ലോക്കൽ കമ്മിറ്റി. 515 വാർഷിക ദിനപത്രങ്ങളുടെ വരിസംഖ്യയും ലിസ്റ്റും ലോക്കൽ സെക്രട്ടറി ബിനോയി കുര്യാക്കോസിൽനിന്ന് ദേശാഭിമാനി ജനറൽ മാനേജർ കെ ജെ തോമസ് ബുധനാഴ്ച ഏറ്റുവാങ്ങി. ഏഴാംതവണയാണ് റാന്നി ക്വാട്ട പൂർത്തിയാക്കുന്നത്.
പ്രളയം ഉണ്ടായ 2018ൽ മാത്രമാണ് ഇവിടെ 500 വാർഷികവരിക്കാരെ തികയ്ക്കാൻ കഴിയാതിരുന്നത്. അന്ന് 464 വരിക്കാരെയാണ് കണ്ടെത്തിയത്. ഏഴാമതും കൈവരിച്ച നേട്ടത്തിന്റെ സന്തോഷ സൂചകമായി കേക്ക് മുറിച്ചാണ് പാർടി അംഗങ്ങളും നേതാക്കളും ചടങ്ങ് ആഘോഷിച്ചത്.
സംസ്ഥാനത്തെ രണ്ടാമത്തെ പത്രമാകാനുള്ള ലക്ഷ്യത്തിലേക്ക് ദേശാഭിമാനി അതിവേഗം കുതിക്കുകയാണെന്ന് വരിസംഖ്യ എറ്റുവാങ്ങി ജനറല് മാനേജര് കെ ജെ തോമസ് പറഞ്ഞു. കഴിഞ്ഞ അഞ്ച് വര്ഷത്തിനിടെ ദേശാഭിമാനി കൈവരിച്ച നേട്ടം 106 ശതമാനത്തിന്റെ വളര്ച്ചയാണ്. റാന്നി ലോക്കല് കമ്മിറ്റിയുടെ മാതൃക സംസ്ഥാനത്തെ എല്ലാ പാര്ടി ഘടകങ്ങള്ക്കും ആവേശം പകരുന്നതാണ്–- കെ ജെ തോമസ് പറഞ്ഞു.
ഏരിയ സെക്രട്ടറി ടി എൻ ശിവൻകുട്ടി അധ്യക്ഷനായി. ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു, സംസ്ഥാന കമ്മിറ്റി അംഗം രാജു എബ്രഹാം, ജില്ലാ സെക്രട്ടറിയറ്റ് അംഗം പി ആർ പ്രസാദ്, ജില്ലാ കമ്മിറ്റി അംഗം കോമളം അനിരുദ്ധൻ, ലോക്കൽ സെക്രട്ടറി ബിനോയി കുര്യാക്കോസ്, ഏരിയ കമ്മിറ്റി അംഗങ്ങളായ ജിതിൻ രാജ്, ബെന്നി പുത്തൻപറമ്പിൽ, കെ കെ സുരേന്ദ്രൻ, പ്രസാദ് എൻ ഭാസ്കരൻ, അഡ്വ. ജേക്കബ് സ്റ്റീഫൻ, ദേശാഭിമാനി കോട്ടയം യൂണിറ്റ് മാനേജർ രഞ്ജിത്ത് വിശ്വം എന്നിവർ സംസാരിച്ചു.