കളമശേരി
സമരമുഖങ്ങളിൽ ധീരസാന്നിധ്യമായിരുന്ന സരോജിനി ബാലാനന്ദന് നാടിന്റെ യാത്രാമൊഴി. കളമശേരി മുനിസിപ്പൽ ടൗൺഹാളിലും ബിടിആർ മന്ദിരത്തിലും കളമശേരിയിലെ പൊന്നംകുളത്ത് വീട്ടിലും പൊതുദർശനത്തിനുവച്ച മൃതദേഹത്തിൽ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയരംഗത്തുള്ള നിരവധിപേർ അന്ത്യാഞ്ജലിയർപ്പിച്ചു. സിപിഐ എമ്മിന്റെയും ജനാധിപത്യ മഹിള അസോസിയേഷന്റെയും മുതിർന്ന നേതാവിന്റെ മൃതദേഹം സംസ്കാരത്തിന് വീട്ടിൽനിന്ന് എടുത്തപ്പോൾ സഖാക്കൾ മുദ്രാവാക്യം മുഴക്കി വിടനൽകി. വ്യാഴം പകൽ 11ന് കളമശേരി മുനിസിപ്പൽ ശ്മശാനത്തിലായിരുന്നു സംസ്കാരം. മകൻ സുനിൽ ചിതയ്ക്ക് തീകൊളുത്തി.
മന്ത്രി കെ രാധാകൃഷ്ണൻ, മുതിർന്ന സിപിഐ എം നേതാവ് വൈക്കം വിശ്വൻ, സംസ്ഥാന കമ്മിറ്റി അംഗം എസ് സതീഷ്, ജില്ലാ സെക്രട്ടറിയറ്റ് അംഗം സി ബി ദേവദർശനൻ, മഹിള അസോസിയേഷൻ നേതാവ് കെ കെ ലതിക, എംഎൽഎമാരായ പി വി ശ്രീനിജിൻ, കെ എൻ ഉണ്ണിക്കൃഷ്ണൻ, ആന്റണി ജോൺ, അൻവർ സാദത്ത്, ടി ജെ വിനോദ്, നഗരസഭ അധ്യക്ഷരായ സീമ കണ്ണൻ (കളമശേരി), എം ഒ ജോൺ(ആലുവ), കോൺഗ്രസ് നേതാക്കളായ കെ പി ധനപാലൻ, അബ്ദുൾ മുത്തലിബ്, ഡൊമിനിക് പ്രസന്റേഷൻ, സിപിഐ നേതാക്കളായ കമല സദാനന്ദൻ, പി രാജു, എം ടി നിക്സൺ, ബിജെപി നേതാവ് എ എൻ രാധാകൃഷ്ണൻ, പി സി ജോസഫ്, സാബു ജോർജ്, ടി ബി മിനി, എൻ എം പിയേഴ്സൺ തുടങ്ങിയവർ വീട്ടിലെത്തി അന്ത്യാഞ്ജലിയർപ്പിച്ചു.
മന്ത്രി പി രാജീവ്, മഹിള അസോസിയേഷൻ നേതാക്കളായ പി കെ ശ്രീമതി, സി എസ് സുജാത, സിപിഐ എം നേതാക്കളായ എം സ്വരാജ്, സി എൻ മോഹനൻ, സി എം ദിനേശ് മണി, കെ ചന്ദ്രൻ പിള്ള, എസ് ശർമ്മ തുടങ്ങിയവർ വ്യാഴാഴ്ചയും വീട്ടിലെത്തി. ചൊവ്വ രാത്രി എട്ടരയോടെയാണ് സരോജിനി ബാലാനന്ദൻ അന്തരിച്ചത്.