ദിസ്പൂർ> അസമിൽ വെള്ളപ്പൊക്കം രൂക്ഷമായി തുടരുന്നു. പ്രളയ സമാന സാഹചര്യമാണ് അസമിൽ നിലനിൽക്കുന്നതെന്ന് റിപ്പോർട്ട്. മോറിഗാവ് ജില്ലയിലാണ് സ്ഥിതി കൂടുതൽ രൂക്ഷമായി തുടരുന്നത്. ജില്ലയിലെ 100ലധികം ഗ്രാമങ്ങളെ പ്രളയം ബാധിച്ചു. 3059 ഹെക്ടറിലധികം കൃഷി ഭൂമി വെള്ളത്തിനടിയിലായി.
സംസ്ഥാനത്ത് 22000 ഹെക്ടറിലെ കൃഷി നശിച്ചുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ബ്രഹ്മപുത്ര നദിയിൽ ജലനിരപ്പ് ഉയർന്നതാണ് വെള്ളപ്പൊക്കത്തിന് കാരണമായത്.
#WATCH: Assam | Flood-like situation in several parts of Morigaon district after water level rises in Brahmaputra river
At least 105 villages of the district are affected & the flood waters have submerged more than 3059 hectares of crop area in Morigaon district. pic.twitter.com/U7WrI4u7MO
— ANI (@ANI) August 31, 2023