ന്യൂഡൽഹി
തായ്ലൻഡിൽ സെപ്തംബർ ഏഴിന് തുടങ്ങുന്ന കിങ്സ് കപ്പ് ഫുട്ബോളിനുള്ള 23 അംഗ ഇന്ത്യൻ ടീം പ്രഖ്യാപിച്ചു. മലയാളികളായ സഹൽ അബ്ദുൽ സമദ്, കെ പി രാഹുൽ, ആഷിഖ് കുരുണിയൻ എന്നിവർ ടീമിലുണ്ട്. ഭാര്യയുടെ പ്രസവവുമായി ബന്ധപ്പെട്ട് ക്യാപ്റ്റൻ സുനിൽ ഛേത്രിക്ക് അവധി അനുവദിച്ചു.
നാല് ടീമുകളാണ് ടൂർണമെന്റിൽ പങ്കെടുക്കുന്നത്. നേരിട്ട് സെമി ഫൈനലാണ്. സെപ്തംബർ ഏഴിന് വൈകിട്ട് നാലിന് ആദ്യ സെമിയിൽ ഇന്ത്യ ഇറാഖിനെ നേരിടും.