മുസഫർപുർ> യുപിയിലെ മുഹസഫർപുരിൽ 7 വയസുള്ള മുസ്ലീം വിദ്യാർഥിയെ അധ്യാപിക സഹപാഠികളെ കൊണ്ട് മുഖത്തടിപ്പിച്ച സംഭവത്തിൽ സിപിഐ എം സംഘം കുട്ടിയുടെ കുടുംബം സന്ദർശിച്ചു. കുട്ടിയേ വിദ്യാഭ്യാസത്തിനായി കേരളത്തിലേക്ക് ക്ഷണിച്ചു. സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം സുഭാഷിണി അലി, ജോൺ ബ്രിട്ടാസ് എം പി എന്നിവർ സംഘത്തിലുണ്ട്.
മുസ്ലിം വിദ്യാർത്ഥിയെ മതത്തിന്റെ പേര് പറഞ്ഞുകൊണ്ട് തന്നെ അടിക്കാൻ മറ്റു വിദ്യാർത്ഥികളോട് ഒരു അധ്യാപിക നിർദേശിക്കുന്നതും മറ്റ് കുട്ടികൾ ആകുട്ടിയെ അടിക്കുന്നതുമായ വീഡിയോആണ് പുറത്തുവന്നിരുന്നത്.















