തിരുവനന്തപുരം> തിരുവനന്തപുരം ആറ്റിങ്ങലിൽ റോഡ് നിർമാണത്തിനെടുത്ത കുഴിയിലേക്ക് കാർ മറിഞ്ഞ് യുവാവ് മരിച്ചു. മണനാക്ക് സ്വദേശി ഡൊമിനിക് സാബു (23) ആണ് മരിച്ചത്. ആറ്റിങ്ങൽ ബൈപാസിൽ ഇന്നലെ രാത്രി പതിനൊന്നരയ്ക്കായിരുന്നു അപകടം. ആറുപേരാണ് കാറിൽ ഉണ്ടായിരുന്നത്. പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.















