ന്യൂഡൽഹി> പ്രമുഖ കോൺഗ്രസ് നേതാവ് എ കെ ആന്റണിയുടെ മകൻ അനിൽ കെ ആന്റണിയെ പാർട്ടിയുടെ ദേശീയ വക്താവായി നിയമിച്ച് ബിജെപി. ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദയുടെതാണ് തീരുമാനം. നേരത്തെ ദേശീയ സെക്രട്ടറിയായി അനിലിനെ നിയമിച്ചിരുന്നു.
എഐസിസിയുടെയും കെപിസിസിയുടെയും സമൂഹമാധ്യമ വിഭാഗങ്ങളിൽ പ്രധാന ചുമതല വഹിച്ച അനിൽ കഴിഞ്ഞ ഏപ്രിലിലാണ് കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നത്.