സലാല> കൈരളി സലാലയുടെ 35-ാം വാർഷികാഘോഷങ്ങളുടെ ന്യൂ സലാല യൂനിറ്റ് പായസ മത്സരം സംഘടിപ്പിച്ചു. ഹാദി ഹൈപ്പർ മാർക്കറ്റിൽവെച്ച് നടന്ന മത്സരത്തിൽ നിരവധി കുടുംബങ്ങൾ പങ്കെടുത്തു.
പാവയ്ക്കാ പായസം, പച്ചമുളക് പായസം, ഇളനീർ പായസം, മിക്സഡ് ഫ്രൂട്ട് പായസം, പൈനാപ്പിൾ പായസം, മിക്സഡ് വെജിറ്റബിൾ പായസം, ക്യാരമൽ സേമിയ പായസം, ഗുലാം ജാം പാലട പായസം, പച്ചക്കായ പായസം, പിടി പായസം, ക്യാരട്ട് പായസം തുടങ്ങി വൈവിദ്ധ്യമാർന്ന പായസങ്ങളാണ് മത്സരത്തിൽ ഉണ്ടായിരുന്നത്.
മിക്സഡ് വെജിറ്റബിൾ പായസത്തിനാണ് ഒന്നാം സമ്മാനം – റെജിന നൗഷാദ്, രണ്ടാം സമ്മാനം – റാണി, മൂന്നാം സമ്മാനം – മനോജ് വരിക്കോളി എന്നിവർക്ക് ലഭിച്ചു. കൈരളി പ്രവർത്തകരും ഹാദി ഹൈപ്പർമാർക്കറ്റ് എം. ഡി ഫൈസലും ചേർന്ന് വിജയികൾക്ക് സമ്മാനങ്ങൾ കൈമാറി. മത്സരത്തിന് ബൈറ ജ്യോതിഷും ഷീബ സുമേഷും നേതൃത്വം നൽകി.