കവളങ്ങാട്
കടവൂർ ഗവ. സ്കൂൾ വിദ്യാർഥികൾ മെഗാ തിരുവാതിരയും പൂക്കളവും ഒരുക്കി. 50 വിദ്യാർഥികൾ തിരുവാതിരയിൽ അണിനിരന്നു. സ്കൂളിൽ കൃഷിചെയ്ത പൂക്കൾ ഉപയോഗിച്ച് ഗ്രൗണ്ടിൽ മൂന്നുമീറ്റർ വ്യാസത്തിലാണ് പൂക്കളമൊരുക്കിയത്. പഞ്ചായത്ത് അംഗം സന്തോഷ് ജോർജ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ മേബിൾ റോസ് ജോർജ് അധ്യക്ഷയായി. വടംവലി, കസേരകളി, ഓണപ്പാട്ടുമത്സരം എന്നിവയും നടന്നു.















