മാനന്തവാടി>കണ്ണോത്ത് മലയിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് ഒമ്പതുപേർ മരിച്ച സംഭവം വിശദമായി അന്വേഷിക്കുമെന്ന് വനംമന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. റോഡിന്റെ നിർമിതിയും പരിശോധിക്കും.
കലക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടി സ്വീകരിക്കും.
റോഡിന് അപാകമുണ്ടെങ്കിൽ ഉടനടി പരിഹരിക്കും. അപകടമേഖലയിൽ സുരക്ഷാവേലി അടക്കമുള്ള സംവിധാനം ഏർപ്പെടുത്തുമെന്നും അപകടസ്ഥലം സന്ദർശിച്ചശേഷം മന്ത്രി പറഞ്ഞു.















