മനാമ> ഓണത്തെ വരവേൽക്കാൻ ബഹറിനിൽ നിന്നും “ഓണമായടി പെണ്ണെ ” സംഗീത ആൽബം .കേരളത്തിന്റെ ദൃശ്യഭംഗിയോടെ ബഹ്റൈൻ മണ്ണിൽ പകർത്തിയെടുത്ത് 40 ഓളം പേരുടെ സഹകരണത്തോടെയാണ് “ഓണമായടി പെണ്ണെ’ പുറത്തിറക്കുന്നത്.
ജെ വി.മീഡിയയുടെ ബാനറിൽ ജിതേഷ് വേളം രചനയും സംവിധാനവും നിർവഹിച്ച ആൽബത്തിന്റെ സംഗീതം നിർവഹിച്ചത് ബഹറൈനിൽ അറിയപ്പെടുന്ന മാധ്യമ പ്രവർത്തകനും, സംഗീത സംവിധായകനുമായ രാജീവ് വെള്ളിക്കൊത്താണ്.ഗാനാലാപനം റിയാലിറ്റി ഷോകളിലൂടെ ശ്രദ്ധേയനായ അരുൺകുമാർ പാലേരി.
വിഷ്ണു നെട്ടാത്ത്, രാജേഷ് മാഹി എന്നിവർ ക്യാമറയും, നിഖിൽ വടകര എഡിറ്റിംഗും നിർവഹിച്ച ഈ ആൽബത്തിന്റെ കൊറിയോഗ്രാഫി ചെയ്തത് ബിനോജ് പാവറട്ടി, രമ്യ ബിനോജ്,സാന്ദ്ര നിഷിൽ എന്നിവരാണ്.സോങ് മിക്സ് രജ്ഞി തമ്പാൻ, സ്റ്റുഡിയോ സ്പാക്ക് ബഹറിൻ. പ്രധാന കഥാപാത്രങ്ങളായി വരുന്നത് ഷോർട്ട് ഫിലിമിലൂടെയും tiktok ലൂടെയും ശ്രദ്ധേയരായ കേശുമേനോൻ,ആർച്ച എസ് ബിനു എന്നിവരാണ്.















