ലഖ്നൗ> ട്രെയിൻ പിടിക്കാൻ റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിലേക്ക് കാർ ഓടിച്ചു കയറ്റി ഉത്തർപ്രദേശ് മൃഗക്ഷേമ വകുപ്പ് മന്ത്രി ധർമ്മപാൽ സിങ് സൈനി. ഹൗറ – അമൃത്സർ എക്സ്പ്രസിൽ കയറുന്നതിനായി ലഖ്നൗ റെയിൽവേ സ്റ്റേഷനിലെത്തിയ മന്ത്രി ട്രെയിൻ പിടിക്കാനായി തന്റെ വിവിഐപി ആഡംബര എസ്യുവി പ്ലാറ്റ്ഫോമിലേക്ക് കയറ്റുകയായിരുന്നു.
ഭിന്നശേഷിക്കാർക്ക് പോകാനുള്ള റാമ്പിലൂടെ സ്റ്റേഷനിലെ നാലാം നമ്പർ പ്ലാറ്റ്ഫോമിലേക്കാണ് മന്ത്രി കാർ കയറ്റിയത്. മന്ത്രിയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. മന്ത്രി കാറുമായി റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിലേക്ക് കയറുന്ന സമയത്ത് ആർപിഎഫ് ഉൾപ്പടെ സംഭവസ്ഥലത്തുണ്ടായിരുന്നു. നേരത്തെ അലഞ്ഞു തിരിയുന്ന കന്നുകാലികളുമായി ബന്ധപ്പെട്ട മന്ത്രിയുടെ പ്രസ്താവനയും വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.