ദോഹ> ഖത്തറിലെ പ്രശസ്ത കലാലയമായ എം ഇ എസ് ഇന്ത്യൻ സ്കൂളിൽ അധ്യാപകരുടെ കോൺക്ലേവിന് തുടക്കമായി. ആഗസ്റ്റ് 20 മുതൽ 24 വരെ എം ഇ എസ് ഇന്ത്യൻ സ്കൂളും ബ്രാഞ്ച് സ്കൂളായ എം ഇ എസും ചേർന്നാണ് അഞ്ച്ദിവസത്തെ എജ്യുക്കേറ്റേഴ്സ് കോൺക്ലേവ്- ഫ്യൂച്ചറിസ്റ്റിക് ടീച്ചേഴ്സ് മീറ്റ് 2023 സംഘടിപ്പിക്കുന്നത്.
അദ്ധ്യാപനമികവിന് കരുത്തുപകരുന്ന കോൺക്ലേവിൽ ഇന്ത്യയിൽ നിന്നുള്ള അക്കാദമിക് വിദഗ്ധർക്ക് അവരുടെ ആശയങ്ങൾ കൈമാറുന്നതിനും സംവേദനാത്മക ഗവേഷണം പ്രോത്സാഹിപ്പിക്കുന്നതിനും നിലവിലുള്ള വിദ്യാഭ്യാസ വെല്ലുവിളികൾക്കായി യാഥാർത്ഥ്യബോധമുള്ള തന്ത്രങ്ങൾവികസിപ്പിക്കുന്നതിനുമായുള്ള വേദിയാകും. ആഗസ്ത് 21 തിങ്കളാഴ്ച എം ഇ എസ് സ്കൂൾ കോൺഫറൻസ് ഹാളിൽ എഡ്യൂക്കേറ്റസ് കോൺക്ലേവിന്റെ ഉദ്ഘാടന ചടങ്ങ് നടന്നു.
റിസോഴ്സ് പേഴ്സൺമാരിൽ കരിക്കുലം ഡെവലപ്മെന്റിൽ വിദഗ്ധനായ തോമസ് ഉമ്മൻ, കെ.വി.എസിലെ കെമിസ്ട്രി, കംപ്യൂട്ടർ സയൻസ് എന്നിവയിൽ പി.ജി.ടി കൾക്കുള്ള അഖിലേന്ത്യ ഇൻ-സർവീസ് പരിശീലന പരിപാടിയുടെ ഡയറക്ടർ അനുതോമസ്, അക്കാദമിക് വിദഗ്ധയായ സുധ എം.എസ്. സ്കൂൾ ഓഡിറ്റിംഗിലെ പ്രാവീണ്യവും അധ്യാപകരുടെ പരിശീലനവും മാർഗനിർദേശവും, സീനിയർ സെക്കൻഡറി ഇംഗ്ലീഷിനായുള്ള ചോദ്യപേപ്പർ തയ്യാറാക്കുന്നതിലും മൂല്യനിർണ്ണയത്തിലും വിദഗ്ധയായ ശ്രീദേവി വാര്യർ തുടങ്ങിയവരാണ് കോൺക്ലേവിലെ വിവിധ സെഷനുകൾ നയിക്കുന്നത്.
കെവിഎസ് കഴിവ് വർധിപ്പിക്കുന്ന പ്രോഗ്രാമിൽ ഫാക്കൽറ്റി അംഗങ്ങളെ ഉൾപ്പെടുത്തുന്നതിനും ആരംഭിക്കുന്നതിനുമുള്ള സ്കൂളിന്റെ ശ്രമങ്ങളെ അനു തോമസ് അഭിനന്ദിച്ചു. എം എസ് രമ്യ നന്ദകുമാർ, ഐശ്വര്യ നായർ, ഗുഞ്ജൻചൗള (എംഇഎസ്ഐഎസ്), റിയമജുംദാർ (എംഇഎസ്ഐഎസ്) ടീച്ചിംഗ് ഫാക്കൽറ്റികൾ എന്നിവർ പരിപാടികൾ നിയന്ത്രിച്ചു. ഇൻ-സർവീസ് സെഷനിൽ സ്കൂൾ പ്രിൻസിപ്പൽ ഡോ. ഹമീദ കാദർ വേനൽക്കാല അവധിക്ക് ശേഷം പുതിയ അക്കാദമിക് സെഷനിലേക്ക് അധ്യാപകരെ സ്വാഗതം ചെയ്തു.
അധ്യാപകരെ അവരുടെ ഉത്തരവാദിത്തങ്ങളെക്കുറിച്ച് ഓർമ്മിപ്പിക്കുകയും അധ്യാപന-പഠന പ്രക്രിയയിൽ സ്വയം പുനർനിർമ്മിക്കാൻ ഹമീദഖാദർ ആഹ്വാനം ചെയ്തു. പുതുതായി ചേർന്ന അധ്യാപകരെ പരിചയപ്പെടുത്തുന്നതിനും ചടങ്ങ് സാക്ഷ്യം വഹിച്ചു. എം എസ് ഐശ്വര്യ നായർ സ്വാഗതവും റിയ മജുംദാർ നന്ദിയും പറഞ്ഞു .