കൊൽക്കത്ത
കൂടുതൽ നികുതി കൊടുക്കാൻ തയ്യാറില്ലെങ്കിൽ പാശ്ചാത്യനാടുകളിലെപ്പോലെ വിമാനത്താവളവും ചൈനയിലെപ്പോലെ റെയിൽവേ സ്റ്റേഷനും വേണമെന്ന് ആഗ്രഹിക്കരുതെന്ന് പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി ചെയർമാൻ ബിബേക് ദേബ്റോയ്. സർക്കാരിന് ചെലവിടുന്നതിന് വരുമാനം വേണം. ജിഡിപിയിലേക്ക് നികുതി ഇനത്തിൽ ഏകദേശം 15 ശതമാനം സംഭാവന ചെയ്യുന്ന ജനങ്ങള്‍ തിരിച്ച് സർക്കാർ 23 ശതമാനം ചെലവിടണമെന്നാണ് ആവശ്യപ്പെടുന്നതെന്ന് ബിബേക് ദേബ്റോയ് പറഞ്ഞു.
പുതിയ ജിഎസ്ടി സംവിധാനം കാരണം സർക്കാരിന്റെ നികുതി വരുമാനം ഇടിഞ്ഞു. ശരാശരി ജിഎസ്ടി നിരക്ക് 17 ശതമാനമായിരുന്നു ധനമന്ത്രാലയം കണക്കാക്കിയത്. എന്നാൽ, നിലവിൽ ശരാശരി നിരക്ക് 11.4 ശതമാനം മാത്രമാണെന്നും ദേബ്റോയ് കൽക്കത്ത ചേംബർ ഓഫ് കൊമേഴ്സ് പരിപാടിയിൽ പറഞ്ഞു.ദേബ്റോയ്. ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാനതത്വങ്ങൾ കാലഹരണപ്പെട്ടെന്നും എത്രയുംവേഗം പുതിയ ഭരണഘടനയ്ക്ക് രൂപം നൽകണമെന്നുമുള്ള ദേബ്റോയിയുടെ പ്രതികരണം അടുത്തിടെ വിവാദമായിരുന്നു.