Wednesday, March 18, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home SPORTS

ചതുരംഗക്കളത്തിൽ തിങ്കൾക്കിടാവ് ; ഇന്ന് ടെെബ്രേക്കിലൂടെ ചാമ്പ്യനെ നിർണയിക്കും

by News Desk
August 24, 2023
in SPORTS
0
ചതുരംഗക്കളത്തിൽ-തിങ്കൾക്കിടാവ്-;-ഇന്ന്-ടെെബ്രേക്കിലൂടെ-ചാമ്പ്യനെ-നിർണയിക്കും
0
SHARES
44
VIEWS
Share on FacebookShare on TwitterShare on Whatsapp

ബാകു (അസർബൈജാൻ)
വിണ്ണിൽ മാത്രമല്ല മണ്ണിലും ത്രസിപ്പിച്ച് ഇന്ത്യ. ചതുരംഗക്കളത്തിലെ തിങ്കൾക്കിടാവായി ആർ പ്രഗ്നാനന്ദ ശോഭിക്കുന്നു. ചെസ് ലോകകപ്പ് ഫൈനലിലെ രണ്ടാംമത്സരത്തിലും പതിനെട്ടുകാരൻ മാഗ്നസ് കാൾസനെ സമനിലയിൽ തളച്ചു. ഇന്ന് നിർണായക ടൈബ്രേക്കർ വെെകിട്ട് നാലരയ്–ക്ക്. ജയിക്കുന്നവർക്ക് ലോകകപ്പ്.

അഞ്ചുതവണ ലോക ചാമ്പ്യനായ നേർവെയുടെ കാൾസന് രണ്ടാംമത്സരത്തിലും ആധിപത്യം നേടാനായില്ല. വെളുത്ത കരുക്കളുമായി കളിച്ചതിന്റെ ആനുകൂല്യം മുതലാക്കാനാകാതെ ഒന്നാംറാങ്കുകാരൻ 30 നീക്കത്തിൽ സമനിലയ്ക്ക് സമ്മതിച്ചു. ആദ്യ മത്സരം 35 നീക്കത്തിലാണ് സമനിലയിൽ അവസാനിച്ചത്. ഇരുവർക്കും ആദ്യ ലോകകപ്പ് ഫൈനലാണ്.

ആദ്യ രണ്ട് മത്സരങ്ങളും ക്ലാസിക്കൽ ശൈലിയിലുള്ളതായിരുന്നു. ടൈബ്രേക്കിൽ സമയത്തെ അടിസ്ഥാനമാക്കിയുള്ള അതിവേഗ ശൈലിയായ റാപ്പിഡാണ്. ഇരുകൂട്ടർക്കും 25 മിനിറ്റുവീതം നൽകിയുള്ള രണ്ട് മത്സരമുണ്ടാകും. അതിലും സമനിലയായാൽ 10 മിനിറ്റുവീതമുള്ള റാപ്പിഡ് നടക്കും. സമനില തുടർന്നാൽ അഞ്ച് മിനിറ്റിലും മൂന്ന് മിനിറ്റിലും തീരുന്ന സഡൻഡെത്തായ ‘ബ്ലിറ്റ്സ്’ വിധി നിർണയിക്കും.

റാപ്പിഡ് മത്സരത്തിൽ കാൾസനെ തോൽപ്പിച്ച ആത്മവിശ്വാസത്തോടെയാകും ‘പ്രഗ്ഗ’ നിർണായക മത്സരത്തിന് ഇറങ്ങുക. കഴിഞ്ഞവർഷം ക്രിപ്റ്റോകപ്പിൽ മൂന്ന് തുടർവിജയങ്ങൾ നേടിയിട്ടുണ്ട്. പതിനാറാംവയസ്സിൽ ലോകചാമ്പ്യനെ കീഴടക്കിയ ഓർമയിലാകും അവസാന പോരാട്ടം. കഴിഞ്ഞവർഷം ഓണലൈൻ മത്സരത്തിൽ കാൾസനെ വീഴ്ത്തിയിരുന്നു. ഇരുവരും മൂന്നുതവണയാണ് ക്ലാസിക്കൽ ശൈലിയിൽ ഏറ്റുമുട്ടിയത്. അത് മൂന്നും സമനിലയായി. ബാക്കിയെല്ലാം പ്രദർശന, റാപ്പിഡ് മത്സരമായിരുന്നു.ലോകകപ്പിൽ ഇരുവരും മുഖാമുഖം വരുന്നത് ആദ്യമായാണ്. കാൾസന് ലോകകപ്പ് മാത്രമാണ് കിട്ടാത്തത്.

മുഖാമുഖം 21
(ക്ലാസിക്കലും റാപ്പിഡും പ്രദർശനമത്സരവും 
ഉൾപ്പെടെ)
കാൾസൻ ജയം 8
പ്രഗ്നാനന്ദ 5
സമനില 8

വിജയവർഷങ്ങൾ

2005 : ചെന്നൈയിലെ കുമരൻനഗറിൽ ജനനം.
2014 : അണ്ടർ 8 ലോകചാമ്പ്യൻ.
2015 :അണ്ടർ 10 ലോകചാമ്പ്യൻ.
2016 : ലോകത്തെ പ്രായംകുറഞ്ഞ ഇന്റർനാഷണൽ മാസ്റ്റർ (പ്രായം 10 വർഷവും 
10 മാസവും).
2017 :ആദ്യത്തെ ഗ്രാൻഡ് മാസ്റ്റർ നോം.
2018 :ലോകത്തെ പ്രായംകുറഞ്ഞ രണ്ടാമത്തെ ഗ്രാൻഡ് മാസ്റ്റർ (പ്രായം 12 വർഷം 10 മാസം 13 ദിവസം).
2019 :ലോക അണ്ടർ 18 ചാമ്പ്യൻ.
2022 : ചെസ് ഒളിമ്പ്യാഡിൽ വെങ്കലനേട്ടം, അർജുന അവാർഡ്, ഓൺലൈൻ ചെസ് ടൂർണമെന്റിൽ മാഗ്നസ് കാൾസനെ തോൽപ്പിച്ചു.
2023 : ടാറ്റാ സ്റ്റീൽ മാസ്റ്റേഴ്സിൽ മാഗ്നസ് കാൾസനെ സമനിലയിൽ തളച്ചു. നിലവിലെ ലോകചാമ്പ്യൻ ഡിങ് ലിറനെ തോൽപ്പിച്ചു, ചെസ് ലോകകപ്പ് ഫൈനലിൽ.

Previous Post

ബ്രിക്സ്‌ വിപുലീകരണത്തെ 
അനുകൂലിച്ച്‌ ഇന്ത്യ

Next Post

കാൾസനെ ഞെട്ടിച്ച പ്രകടനം ; ഇന്ന്‌ ടൈബ്രേക്കിൽ അത്ഭുതത്തിനായി കാത്തിരിക്കാം

Related Posts

രണ്ടാംജയം-;-ഇംഗ്ലണ്ട്-
ഒന്നാമത്‌
SPORTS

രണ്ടാംജയം ; ഇംഗ്ലണ്ട് 
ഒന്നാമത്‌

October 8, 2024
62
അനീഷ-ക്ലീറ്റസിന്-ഇരട്ട-പുരസ്കാരം
SPORTS

അനീഷ ക്ലീറ്റസിന് ഇരട്ട പുരസ്കാരം

October 8, 2024
63
ലെവൻഡോവ്‌സ്‌കിക്ക്‌-ഹാട്രിക്‌
SPORTS

ലെവൻഡോവ്‌സ്‌കിക്ക്‌ ഹാട്രിക്‌

October 8, 2024
71
ജയസൂര്യ-2026-ലോകകപ്പ്‌-വരെ
SPORTS

ജയസൂര്യ 2026 ലോകകപ്പ്‌ വരെ

October 8, 2024
61
ദേശീയ-വനിതാ-ഫുട്ബോൾ-;-കേരളത്തിന്-തോൽവി
SPORTS

ദേശീയ വനിതാ ഫുട്ബോൾ ; കേരളത്തിന് തോൽവി

October 8, 2024
52
വേഗം-പോരാ…-ലോകകപ്പിൽ-ഇന്ത്യ-നാളെ-ശ്രീലങ്കയോട്
SPORTS

വേഗം പോരാ… ലോകകപ്പിൽ ഇന്ത്യ നാളെ ശ്രീലങ്കയോട്

October 8, 2024
8
Next Post
കാൾസനെ-ഞെട്ടിച്ച-പ്രകടനം-;-ഇന്ന്‌-ടൈബ്രേക്കിൽ-അത്ഭുതത്തിനായി-കാത്തിരിക്കാം

കാൾസനെ ഞെട്ടിച്ച പ്രകടനം ; ഇന്ന്‌ ടൈബ്രേക്കിൽ അത്ഭുതത്തിനായി കാത്തിരിക്കാം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.