മോസ്കോ
റഷ്യയിലെ സ്വകാര്യസൈന്യമായ വാഗ്നർ ഗ്രൂപ്പിന്റെ തലവൻ യെവ്ഗേനി പ്രിഗോഷിൻ വിമാനാപകടത്തിൽ മരിച്ചു. മോസ്കോയിൽനിന്ന് സെന്റ് പീറ്റേഴ്സ്ബർഗിലേക്കുള്ള ജെറ്റ് വിമാനമാണ് തകർന്നുവീണത്. മൂന്ന് ജീവനക്കാരുൾപ്പെടെ വിമാനത്തിലുണ്ടായിരുന്ന 10 പേരും മരിച്ചതായി റഷ്യ അറിയിച്ചു. വാഗ്നർ പ്രൈവറ്റ് മിലിട്ടറി കമ്പനിയുടെതന്നെ വിമാനമാണിതെന്നും വിവരമുണ്ട്. അതേസമയം, ഇവർ സഞ്ചരിച്ചിരുന്ന ജെറ്റ് വിമാനം റഷ്യൻ സേന, മോസ്കോയുടെ വടക്ക് വെടിവച്ചിട്ടതാണെന്ന് വാഗ്നർ ഗ്രൂപ്പുമായി ബന്ധപ്പെട്ട ടെലഗ്രാം ചാനൽ ഗ്രെ സോൺ റിപ്പോർട്ട് ചെയ്തു.
കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. പ്രിഗോഷിന്റെ സ്വകാര്യസേനയായ വാഗ്നർ ഗ്രൂപ്പ് റഷ്യൻ സൈന്യത്തോടൊപ്പം ഉക്രയ്നുമായി യുദ്ധം ചെയ്തിട്ടുണ്ട്. ഇതിനിടെ റഷ്യയിൽത്തന്നെ സൈനിക അട്ടിമറിക്ക് വാഗ്നർ സൈന്യം ശ്രമിച്ചെങ്കിലും ഒത്തുതീർപ്പിനെത്തുടർന്ന് പിന്മാറി.















