തിരുവനന്തപുരം
അറുപത് വയസ്സ് പൂർത്തിയായ പട്ടികവർഗക്കാർക്ക് ഓണ സമ്മാനമായി 1000 രൂപ വീതം അനുവദിച്ച് സർക്കാർ ഉത്തരവായി. 55,781 പേർക്ക് ആനുകൂല്യം ലഭിക്കും. പട്ടികവർഗ വികസനവകുപ്പ് ജില്ലാ ഓഫീസുകൾ വഴി ഗുണഭോക്താവിന്റെ അക്കൗണ്ടിലേക്ക് തുക കൈമാറും. ഓണത്തിനുമുമ്പുതന്നെ എല്ലാവരുടെയും അക്കൗണ്ടിൽ പണം ലഭിക്കുമെന്ന് മന്ത്രി കെ രാധാകൃഷ്ണൻ അറിയിച്ചു.
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം അവസാനിച്ചശേഷമാകും കോട്ടയം ജില്ലയിലെ വിതരണം. മുൻകാലങ്ങളിൽ ഓണക്കോടിയായി നൽകിയിരുന്ന സമ്മാനം 2021 മുതലാണ് പണമായി നൽകുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നാണ് തുക അനുവദിക്കുന്നത്.