ഹൈദരാബാദ് > തെലങ്കാനയിലെ മീര്പേട്ടില് വീട്ടില് അതിക്രമിച്ചുകയറി പതിനഞ്ചുകാരിയെ ബലാത്സംഗം ചെയ്തു. തിങ്കള് രാവിലെയാണ് എട്ടംഗ സംഘം ആയുധങ്ങളുമായെത്തി വീട്ടില് അതിക്രമിച്ച് കടന്നത്. ഇതില് മൂന്നുപേര് പെണ്കുട്ടിയെ ബലാത്സംഗം ചെയ്തു. പെണ്കുട്ടിയുടെ സഹോദരനെയും വീട്ടിലുണ്ടായിരുന്ന മൂന്നു കുട്ടികളെയും കത്തി കാട്ടി ഭീഷണിപ്പെടുത്തിയ ശേഷമായിരുന്നു കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തത്.
അച്ഛന്റെയും അമ്മയുടെയും മരണശേഷം പെണ്കുട്ടിയും സഹോദരനും മീര്പേട്ടിലെ ബന്ധുവീട്ടിലായിരുന്നു താമസം. പ്രതികളെ ഉടന് ശിക്ഷക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ പാര്ടികളടക്കം പ്രതിഷേധിച്ചു. സംഭവത്തില് എല്ബി നഗര് പൊലീസ് കേസ് രജിസ്റ്റര് ചെയ്ത് അന്വേഷണം ആരംഭിച്ചു. അന്വേഷണം നടക്കുകയാണെന്നും പ്രതികളെ ഉടന് പിടികൂടുമെന്നും പൊലീസ് അറിയിച്ചു.















