ബകു
ഇന്ത്യയുടെ കൗമാരവിസ്മയം ആർ പ്രഗ്നാനന്ദ ചെസ് ലോകകപ്പ് ഫൈനലിൽ കടന്നു. ലോക ഒന്നാംനമ്പർ താരം നോർവെയുടെ മാഗ്നസ് കാൾസനാണ് എതിരാളി.
ആവേശകരമായ സെമിയിൽ ലോക മൂന്നാംറാങ്കുകാരൻ അമേരിക്കയുടെ ഫാബിയാനോ കരുവാനയെ ടൈബ്രേക്കിൽ കീഴടക്കി. ഫൈനലിൽ കടന്നതോടെ ലോക ചെസ് ചാമ്പ്യന് എതിരാളിയെ കണ്ടെത്താനുള്ള ടൂർണമെന്റിൽ കളിക്കാൻ അർഹത നേടി. 2005നുശേഷം ലോകകപ്പ് ഫൈനലിലെത്തുന്ന ഇന്ത്യക്കാരനാണ്. തമിഴ്നാട് സ്വദേശിയാണ് ഈ പതിനെട്ടുകാരൻ.















