കൊൽക്കത്ത
കേരള ബ്ലാസ്റ്റേഴ്സിന്റെ വിജയം വൈകിപ്പോയി. അവസാന മത്സരത്തിൽ ഇന്ത്യൻ എയർഫോഴ്സിനെ അഞ്ച് ഗോളിന് തോൽപ്പിച്ചെങ്കിലും ഡ്യുറൻഡ് കപ്പ് ഫുട്ബോളിൽ ക്വാർട്ടറിലേക്ക് മുന്നേറാനായില്ല. ഗ്രൂപ്പ് ജേതാക്കളായി ക്വാർട്ടറിലെത്തിയ ഗോകുലം ഇന്ന് അവസാന മത്സരത്തിൽ ബംഗളൂരു എഫ്സിയെ നേരിടും.
എയർഫോഴ്സിനെതിരെ ബ്ലാസ്റ്റേഴ്സിനായി ബിദ്യാസാഗർ ഹാട്രിക് നേടി. ഡാനിഷ് ഫാറൂഖും മുഹമ്മദ് ഐമനും പട്ടിക പൂർത്തിയാക്കി. ബ്ലാസ്റ്റേഴ്സ് ആദ്യകളിയിൽ ഗോകുലത്തോട് തോറ്റിരുന്നു. ബംഗളൂരു എഫ്സിയുമായി സമനിലയിൽ കുരുങ്ങി. നാല് പോയിന്റുമായി ഗ്രൂപ്പിൽ രണ്ടാമതായി. ആറ് ഗ്രൂപ്പ് ജേതാക്കൾക്കും രണ്ട് മികച്ച രണ്ടാംസ്ഥാനക്കാർക്കുമായിരുന്നു ക്വാർട്ടർ യോഗ്യത.















