ഹൈദരാബാദ്> തെലങ്കാനയിൽ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കും മുമ്പ് ഭൂരിപക്ഷം മണ്ഡലങ്ങളിലേക്കും സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ഭാരത് രാഷ്ട്ര സമിതി (ബിആർസ്). 115 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥികളെയാണ് മുഖ്യമന്ത്രി ചന്ദ്രശേഖര റാവു പ്രഖ്യാപിച്ചത്.
തെലങ്കാനയിലെ 119 മണ്ഡലങ്ങളിൽ 95 മുതൽ 105 സീറ്റുകളിൽ ബിആർഎസിന് വിജയം ഉറപ്പാണെന്ന് മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു പറഞ്ഞു. ചന്ദ്രശേഖര റാവു രണ്ട് സീറ്റുകളിൽ മത്സരിക്കും. കാമറെഡ്ഡിയിലും ഗജ് വേലിലുമാണ് അദ്ദേഹം മത്സരിക്കുന്നത്.















