ലഖ്നൗ> സംസ്ഥാനത്ത് നടക്കുന്ന കുറ്റകൃത്യങ്ങൾ തടയാൻ പഞ്ചാംഗം നോക്കണമെന്ന് ഉത്തർപ്രദേശ് പൊലീസിന് ഡിജിപിയുടെ നിർദേശം. അമാവാസിക്ക് മുമ്പും ശേഷവുമുള്ള ഒരാഴ്ച കുറ്റകൃത്യങ്ങൾ കൂടുതലായി നടക്കുന്നുണ്ട്. അതിനാൽ, ഹിന്ദു കലണ്ടറായ പഞ്ചാംഗം നോക്കി ഇതിനാവശ്യമായ മുൻകരുതൽ സ്വീകരിക്കണം. ആ ദിവസങ്ങളിൽ പട്രോളിങ് കൂടുതൽ കാര്യക്ഷമമാക്കണമെന്നും ഇത് ജനങ്ങളിൽ സുരക്ഷിതരാണെന്ന തോന്നലുണ്ടാക്കുമെന്നും ഡിജിപി വിജയ് കുമാർ നിർദേശിച്ചു.















