Monday, March 16, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

യുഡിഎഫിന്റെ കൊലച്ചതി:എംപിമാർ മുഖം തിരിച്ചത്‌ 
നാടിന്റെ അത്യാവശ്യങ്ങളോട്‌

by News Desk
August 21, 2023
in KERALA
0
യുഡിഎഫിന്റെ-കൊലച്ചതി:എംപിമാർ-മുഖം-തിരിച്ചത്‌-
നാടിന്റെ-അത്യാവശ്യങ്ങളോട്‌
0
SHARES
2
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം
സാമ്പത്തിക അടിയന്തരാവസ്ഥ മറികടക്കാൻ അർഹതപ്പെട്ട പണം തരണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുന്നതിൽനിന്ന് മുഖം തിരിച്ച യുഡിഎഫ് എംപിമാർ കേരള ജനതയോട് കാണിച്ചത് കൊടുംചതി. യോജിച്ച ശബ്ദം ഉയർത്തുന്നതിനും അവകാശങ്ങൾ നേടിയെടുക്കുന്നതിനും ഒട്ടും താൽപ്പര്യമില്ലെന്നതാണ് യുഡിഎഫ് നയം. ഇതര സംസ്ഥാനങ്ങളിലെ എംപിമാർ നാടിന്റെ ആവശ്യങ്ങൾക്കായി പാർലമെന്റിലും കേന്ദ്ര സർക്കാരിലും ഒറ്റക്കെട്ടായി ഇടപെടുമ്പോഴാണ് കേരളത്തിലെ ജനങ്ങൾക്ക് മറിച്ചുള്ള അനുഭവം.

ലോക്സഭയിൽ രാഹുൽ ഗാന്ധി ഉൾപ്പെടെ 18 പേരും രാജ്യസഭയിൽ രണ്ടുപേരുമാണ് കേരളത്തിൽനിന്നുള്ള യുഡിഎഫ് എംപിമാർ. സംസ്ഥാന സർക്കാർ വിളിച്ച എംപിമാരുടെ യോഗത്തിൽ ആദ്യഅജൻഡയായി ചർച്ച ചെയ്തെടുത്ത തീരുമാനമാണ് കാറ്റിൽപ്പറത്തിയത്. കേന്ദ്ര ധനമന്ത്രിയെ കണ്ട് നിവേദനം നൽകിയത് എൽഡിഎഫ് എംപിമാർ മാത്രം. കേരളത്തിന്റെ സാമ്പത്തിക ആവശ്യങ്ങൾ അവതരിപ്പിച്ച നിവേദനത്തിൽ ഒപ്പിടാനും യുഡിഎഫ് എംപിമാർ തയ്യാറായില്ല.

പ്രതിസന്ധി മറികടക്കാൻ വായ്പാനുമതിയിൽ ഒരുശതമാനം അധികം ഈവർഷത്തേക്ക് അനുവദിക്കണമെന്നതാണ് പ്രധാന ആവശ്യം. റവന്യുകമ്മി ഗ്രാന്റ് നിലയ്ക്കുകയും നികുതി വിഹിതം കുറയുകയും ചെയ്യുന്നതിനാൽ പ്രത്യേക സാമ്പത്തിക പാക്കേജും ആവശ്യപ്പെട്ടു. വിവിധ പദ്ധതികളിൽ കേരളം നൽകിയതും കേന്ദ്രം കുടിശ്ശികയാക്കിയതുമായ 3843 കോടി രൂപ അടിയന്തരമായി ലഭ്യമാക്കണമെന്നുമായിരുന്നു നിവേദനം.
നിവേദനത്തിൽ സംസ്ഥാനത്തിന്റെ സാമ്പത്തിക വിഷയങ്ങൾമാത്രമാണ് അവതരിപ്പിച്ചത്. സംസ്ഥാന മൊത്തം റവന്യു വരുമാനത്തിൽ കേന്ദ്ര വിഹിതം ഗണ്യമായി കുറയുന്നത് വിവരിച്ചു.
മൊത്ത വരുമാനത്തിലെ സംസ്ഥാന വിഹിതം 2020–-21ൽ 56 ശതമാനമായിരുന്നത് കഴിഞ്ഞവർഷം 66 ശതമാനമായി. ഈവർഷം 71 ശതമാനം കടക്കും. ബാക്കിമാത്രമാണ് കേന്ദ്ര വിഹിതം. ഈവർഷം റവന്യുകമ്മി ഗ്രാന്റിൽ 8400 കോടിയും, ജിഎസ്ടി നഷ്ടപരിഹാരം 12,000 കോടിയും, വായ്പാപരിധി വെട്ടിക്കുറച്ചതിലൂടെ 8000 കോടിയും, ആകെ 28,400 കോടി വരുമാനം കുറയും. പുറമെ കിഫ്ബി, സാമൂഹ്യസുരക്ഷ പെൻഷൻ കമ്പനി എന്നിവയുടെ വായ്പയുടെ പേരിലും വായ്പാനുമതി കുറച്ചു. പത്താം ധനകമീഷൻ അനുവദിച്ച 3.787 ശതമാനം നികുതി വിഹിതം പതിനഞ്ചാം കമീഷൻ 1.92 ശതമാനമാക്കി. അതേസമയം സംസ്ഥാനങ്ങളുമായി വിഭജിക്കേണ്ടിതല്ലാത്ത സെസും സർചാർജും കേന്ദ്ര നികുതി വരുമാനത്തിന്റെ 21 ശതമാനമായി ഉയർന്നു.

നികുതി വിഹിതം കുറയ്ക്കുന്ന ഈ നിലപാട് സംസ്ഥാനങ്ങളുടെ താൽപ്പര്യത്തിനെതിരാണ്. കേന്ദ്രാവിഷ്കൃത പദ്ധതികളിലെ പലതിലും കേന്ദ്ര വിഹിതം 100, 80 ശതമാനമെന്നത് അറുപത് ശതമാനമാക്കി. തൊഴിലുറപ്പ് പദ്ധതിയിൽപോലും വിഹിതം വെട്ടിച്ചുരുക്കുന്നു. ഇതെല്ലാം സംസ്ഥാനത്തിന്റെ ധനസ്ഥിതി അവതാളത്തിലാക്കുന്നു എന്നതാണ് നിവേദനത്തിൽ വിവരിച്ചത്.

Previous Post

വിഎസ്‌എസ്‌സി പരീക്ഷയിൽ ഫോണുപയോഗിച്ച് കോപ്പിയടി: 
2 ഹരിയാന സ്വദേശികൾ അറസ്റ്റിൽ

Next Post

ശശി തരൂർ അകത്ത്; ചെന്നിത്തലയെ തഴഞ്ഞു

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
ശശി-തരൂർ-അകത്ത്;-ചെന്നിത്തലയെ-തഴഞ്ഞു

ശശി തരൂർ അകത്ത്; ചെന്നിത്തലയെ തഴഞ്ഞു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.