കൊച്ചി
കേരള ഖരമാലിന്യ സംസ്കരണ പദ്ധതിയുടെ പ്രവർത്തനം ഞായറാഴ്ച കൊച്ചിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുമെന്ന് തദ്ദേശസ്വയംഭരണമന്ത്രി എം ബി രാജേഷ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
രാവിലെ 10.30ന് കൊച്ചി ഗ്രാൻഡ് ഹയാത്ത് ഹോട്ടലിലാണ് ചടങ്ങ്. ആധുനിക മാലിന്യശേഖരണ സംവിധാനത്തിന്റെ രൂപരേഖ മന്ത്രി പി രാജീവ് പ്രകാശിപ്പിക്കും. സമഗ്ര പരാതിപരിഹാര സംവിധാനം പ്രതിപക്ഷനേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും. മന്ത്രി എം ബി രാജേഷ് അധ്യക്ഷനാകും.