കൊച്ചി
പരമ്പരാഗത മാലിന്യക്കൂമ്പാരങ്ങൾ നിർമാർജനം ചെയ്യുന്ന പദ്ധതിയിൽ ബ്രഹ്മപുരത്തെ മാലിന്യത്തിന് മുൻഗണന നൽകുമെന്ന് തദ്ദേശമന്ത്രി എം ബി രാജേഷ് പറഞ്ഞു. കേരള ഖരമാലിന്യ സംസ്കരണ പദ്ധതിയിൽ (കെഎസ്ഡബ്ല്യുഎംപി) 19 പരമ്പരാഗത മാലിന്യക്കൂമ്പാരങ്ങൾ നിർമാർജനത്തിനായി തെരഞ്ഞെടുത്തിട്ടുണ്ട്.
ബ്രഹ്മപുരത്ത് കുന്നുകൂടിയ മാലിന്യം നിർമാർജനം ചെയ്യാൻ കൊച്ചി കോർപറേഷൻ സ്വന്തം നിലയ്ക്ക് നടപടി സ്വീകരിക്കുന്നതിനാൽ കെഎസ്ഡബ്ല്യുഎംപി പദ്ധതിയിൽ ഇപ്പോൾ ബ്രഹ്മപുരം ഉൾപ്പെടുത്തിയിട്ടില്ല. എന്നാൽ, ആവശ്യമായി വന്നാൽ ബ്രഹ്മപുരവും പദ്ധതിയിൽ ഉൾപ്പെടുത്തുമെന്ന് മന്ത്രി പറഞ്ഞു. കൊച്ചിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.