കീവ്
സെൻട്രൽ മോസ്കോയിലെ ഡ്രോൺ ആക്രമണത്തിന് തിരിച്ചടിച്ച് റഷ്യ. വടക്കൻ ഉക്രയ്നിൽ റഷ്യൻ മിസൈൽ ആക്രമണത്തിൽ ആറുവയസ്സുകാരൻ ഉൾപ്പെടെ ഏഴു പേർ മരിച്ചു. 90 പേർക്ക് പരിക്കേറ്റു. കീവിൽനിന്ന് 145 കിലോമീറ്റർ അകലെയുള്ള ചെർനിഹിവില്ലിലെ സെൻട്രൻ സ്ക്വയറിൽ ശനിയാഴ്ചയായിരുന്നു ആക്രമണം. റഷ്യ വിക്ഷേപിച്ച 17 ഡ്രോണിൽ 15ഉം സൈന്യം വെടിവച്ചിട്ടതായി ഉക്രയ്ൻ വ്യോമസേന അവകാശപ്പെട്ടു.
ഉക്രയ്നിലെ റസ്തോവിലെ ഏറ്റുമുട്ടല്‍ മേഖലയില്‍ റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിർ പുടിൻ കമാൻഡറുമാരെയും സൈനിക ഉദ്യോഗസ്ഥരെയും സന്ദർശിച്ചു.
അതേസമയം ഉക്രയ്ൻ പ്രസിഡന്റ് വ്ലോദിമിർ സെലൻസ്കി നാറ്റോ സഖ്യകക്ഷിയായ സ്വീഡനിലെത്തി പ്രധാനമന്ത്രി ഉൾഫ് ക്രിസ്റ്റേഴ്സൺ, രാജകുടുംബം, മറ്റ് ഉദ്യോഗസ്ഥർ എന്നിവരുമായി കൂടിക്കാഴ്ച നടത്തി. റഷ്യക്കെതിരെ സ്വീഡന്റെ സഹായം ഉറപ്പിക്കാനാണ് സന്ദർശനം.