മലപ്പുറം > ഡോ. കെ പി ഹരിദാസൻ ഫൗണ്ടേഷന്റെ മികച്ച ഗവേഷണ പേപ്പറിനുള്ള മൂന്നാമത് ഡോ. കെ പി ഹരിദാസൻ എൻഡോവ്മെന്റ് അവാർഡിന് പ്രബന്ധങ്ങൾ ക്ഷണിച്ചു. ‘കേരളത്തിലെ ഉന്നത വിദ്യാഭ്യാസത്തിന്റെ ഭാവി’ (The Future of Higher Education in Kerala) എന്നതാണ് വിഷയം. പിജി, എംഫിൽ, പിഎച്ച്ഡി വിദ്യാർഥികൾക്ക് പങ്കെടുക്കാം. ഗവേഷണ പ്രബന്ധം ഇംഗ്ലീഷിലോ മലയാളത്തിലോ എഴുതാം. സെപ്തംബർ 20നകം ലഭിക്കണം. വിശദാംശങ്ങൾ www.haridasanfoundation.in എന്ന വെബ്സൈറ്റിൽ.















