പുതുപ്പള്ളി > പുതുപ്പള്ളി മണ്ഡലത്തിലെ വികസനത്തെക്കുറിച്ചുള്ള ചർച്ചയ്ക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഉമ്മൻ ചാണ്ടിയുടെ ഓർമകളെ കളങ്കപ്പെടുത്താനാണ് എൽഡിഎഫ് വികസനം ചർച്ചയാക്കുന്നത്. ആ കെണിയിൽ വീഴില്ലെന്നും സതീശൻ പറഞ്ഞു.
എൽഡിഎഫിന്റെ ആരോപണങ്ങൾക്കുള്ള മറുപടി എല്ലാ വീട്ടിലും എത്തിക്കും. എൽഡിഎഫ് നിശ്ചയിക്കുന്ന അജണ്ടയുടെ പിറകേ യുഡിഎഫ് പോകില്ല. പുതുപ്പള്ളിയിലെ റോഡ് പൊളിഞ്ഞതിനെപ്പറ്റിയൊന്നും നാലാംനിര നേതാക്കളോട് തർക്കിക്കാൻ ഇല്ലെന്നും സതീശൻ പറഞ്ഞു.















