ബിഹാർ > ബീഹാറിൽ മാധ്യമപ്രവർത്തകനെ അക്രമികൾ വീട്ടിൽകയറി വെടിവെച്ചു കൊന്നു. ഹിന്ദി ദിനപത്രമായ ദൈനിക് ജാഗരണിലെ റിപ്പോർട്ടർ വിമൽ കുമാർ യാദവ് ആണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാവിലെയാണ് സംഭവം.
സംസ്ഥാനത്തെ അരാരിയ ജില്ലയിലാണ് കൊലപാതകം നടന്നത്. അജ്ഞാതർ വീട്ടിലേക്ക് അതിക്രമിച്ച് കയറി മാധ്യമപ്രവർത്തകനു നേരെ വെടിയുതിർക്കുകയായിരുന്നു. കൊലപാതകത്തിന് പിന്നാലെ പ്രദേശത്ത് സംഘർഷം ഉടലെടുത്തിട്ടുണ്ട്. പൊലീസ് സംഭവസ്ഥലത്തേക്ക് എത്തി അന്വേഷണം ആരംഭിച്ചു.















