അഹമ്മദാബാദ്
ഗുജറാത്തില് 38 ശതമാനത്തില്പ്പരം ആളുകള് പോഷകാഹാരക്കുറവ് നേരിടുന്നതായി നിതി ആയോഗിന്റെ റിപ്പോര്ട്ട് പുറത്ത്. ഗ്രാമപ്രദേശങ്ങളില് പകുതിയോളം പേര്ക്കും (44.45 ശതമാനം) നഗരപ്രദേശങ്ങളില്‍ 28.97 ശതമാനം പേര്ക്കും പോഷകാഹാരം ലഭിക്കുന്നില്ലെന്നും ദേശീയ ദാരിദ്ര്യ സൂചികയുടെ കണക്ക് വ്യക്തമാക്കുന്നു.
എന്നാല്, ഛത്തീസ്ഗഢ്, മധ്യപ്രദേശ്, രാജസ്ഥാന്, ഉത്തര്പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങള് ഇത്തവണ ഗുജറാത്തിനേക്കാള് ഭേദപ്പെട്ട സ്ഥിതിയിലാണ്.