ഇസ്ലാമാബാദ്
പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിൽ ക്രിസ്ത്യൻ പള്ളികൾ കത്തിച്ച കേസിൽ 135 പേർ അറസ്റ്റിൽ. പള്ളിയിലെ ശുചീകരണ തൊഴിലാളി ഉൾപ്പെടെ രണ്ടുപേർ ഖുറാൻ കീറിയതായി ആരോപിച്ചായിരുന്നു ബുധനാഴ്ചത്തെ ആക്രമണം.
ജറാൺവാലയിലെ സാൽവേഷൻ ആർമി ചർച്ച്, യുണൈറ്റഡ് പ്രിബൈസ്റ്റേറിയൻ ചർച്ച്, അലൈഡ് ഫൗണ്ടേഷൻ ചർച്ച്, ഷെറൂൺവാല ചർച്ച് എന്നിവയാണ് ആക്രമിക്കപ്പെട്ടത്. നിരവധി ക്രൈസ്തവരുടെ വീടുകളും തകര്ത്തു. 24 മണിക്കൂറിനുശേഷവും സാൽവേഷൻ ആർമി പള്ളിയിലെ തീ പൂർണമായും അണയ്ക്കാനായിട്ടില്ല.
സംഘർഷാവസ്ഥ പരിഗണിച്ച് ജറാൺവാല ഉൾപ്പെടുന്ന ഫൈസലാബാദ് ജില്ലയിൽ കൂടുതൽ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. അക്രമത്തിൽ അമേരിക്ക ആശങ്ക പ്രകടിപ്പിച്ചു.