ആലുവ
ആലുവയിൽ കൊല്ലപ്പെട്ട ബാലികയുടെ മൂന്ന് സഹോദരങ്ങൾക്ക് നിർമാണത്തൊഴിലാളി ക്ഷേമനിധി ബോർഡ് മൂന്നുലക്ഷം രൂപ സഹായധനം നൽകി. കേരള ബിൽഡിങ് ആന്ഡ് അദർ കൺസ്ട്രക്ഷൻ വർക്കേഴ്സ് വെൽഫെയർ ബോർഡ് മുഖേന കേരള കുടിയേറ്റ ക്ഷേമപദ്ധതിയിൽനിന്നാണ് തുക നൽകിയത്. ബോർഡ് ചെയർമാൻ വി ശശികുമാർ ആലുവ തായിക്കാട്ടുകരയിൽ പെൺകുട്ടിയുടെ വീട്ടിലെത്തി കുടുംബത്തിന് തുക കൈമാറി. പ്രത്യേക സാഹചര്യം പരിഗണിച്ചാണ് കുട്ടിയുടെ മൂന്ന് സഹോദരങ്ങള്ക്ക് ഓരോ ലക്ഷം രൂപ വീതം അനുവദിച്ചതെന്ന് ചെയർമാൻ അറിയിച്ചു.
ബോർഡ് ഡയറക്ടർ കെ ജെ വർഗീസ്, അഡീഷണൽ ലേബർ കമീഷണർ കെ എം സുനിൽ, റീജണൽ ജോയിന്റ് ലേബർ കമീഷണർ പി ആർ ശങ്കർ, ജില്ലാ ലേബർ ഓഫീസർ പി ജി വിനോദ്കുമാർ, തൊഴിലാളി സംഘടനാ നേതാക്കളായ കെ വി മനോജ്, എ പി ഉദയകുമാർ എന്നിവര് പങ്കെടുത്തു.















