ഗുരുഗ്രാം
വിഭജനകാലത്ത് ആർഎസ്എസ് മുസ്ലിങ്ങളെ കൂട്ടക്കൊല ചെയ്തെന്ന് ഹരിയാനയിലെ ബിജെപി എംഎൽഎ. അതിനുശേഷമാണ് പാകിസ്ഥാനിൽ ഹിന്ദുക്കളെ കൊല്ലുന്നത് നിർത്തിയതെന്നും രണ്ടു തവണ ജിന്ദ് എംഎൽഎയായ കൃഷൻ ലാൽ മിദ്ദ അവകാശപ്പെട്ടു.
‘വിഭജന ഭീകരത’ അനുസ്മരിക്കാൻ ഹരിയാന സർക്കാർ ഫത്തേഹാബാദിൽ സംഘടിപ്പിച്ച ചടങ്ങിലായിരുന്നു വിവാദ പ്രസംഗം. പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലാണ് തന്റെ പൂർവികരുടെ വേരുകളെന്നു പറഞ്ഞ എംഎൽഎ ഹിന്ദുസ്ത്രീകളെ മുസ്ലിങ്ങൾ ബലാത്സംഗം ചെയ്തിരുന്നെന്നും പറഞ്ഞു.
എംഎൽഎ പറഞ്ഞതിന്റെ ഉത്തരവാദിത്വം അദ്ദേഹത്തിനു മാത്രമാണെന്ന് മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ പ്രതികരിച്ചു. എന്നാൽ, താൻ ഗദ്ദർ എന്ന സിനിമയിൽ കണ്ടതാണ് പറഞ്ഞെതെന്ന് മിദ്ദ പിന്നീട് പറഞ്ഞു















